ഊരാളുങ്കലിന് ഊരും പേരും നൽകിയത് ശിവശങ്കർ ; ലക്ഷ്യം ഡാറ്റാ കച്ചവടമോ ?സ്പ്രിംഗ്ളർ മോഡൽ!പിന്നിൽ സി പി എം ഉന്നതൻ..?!

ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ബാഹ്യ ഏജൻസിയായ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാര്‍ നൽകിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ. ഡാറ്റാ ശേഖരിച്ച് സി പി എം ഉന്നതൻെറ അടുത്ത ബന്ധുവുമായി ചേർന്ന് ഡാറ്റാ കച്ചവടം നടത്തുകയായിരുന്നു ശിവശങ്കറിൻ്റെ ലക്ഷൃമെന്ന സംശയം ഐ .ടി .വിദഗ്ദ്ധർ ഉന്നയിക്കുന്നു. സ്പ്രിംഗ്ളർ ഇടപാടിലും ഇതേ ആരോപണം ശിവശങ്കറിൻ്റെ പേരിൽ ഉയർന്നിരുന്നു. ശിവശങ്കർ അക്കാലത്ത് നടത്തിയ തട്ടിപ്പുകൾക്കെല്ലാം സി പി എം ഉന്നതൻ്റെ മാനസിക പിന്തുണയുണ്ടായിരുന്നു. ബിസിനസായിരുന്നു ലക്ഷ്യം.
കെട്ടിടങ്ങൾ, ആസ്തികൾ എന്നീ വിവരശേഖരണത്തിനൊപ്പമാണ് കുടുംബ വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ ഊരാളുങ്കൽ കോപറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയത് . വിവരങ്ങള്‍ സര്‍ക്കാര്‍ സെര്‍വറിലേക്കാണ് അപ്്ലോഡ് ചെയ്യുന്നതെന്നാണു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.
കുടുംബത്തിലെ അംഗങ്ങൾ ,പേര്, വയസ്, ജോലി, വിദ്യാഭ്യാസം ഉൾപ്പെടെ 137 വിവരങ്ങളാണ് ശേഖരിക്കുന്നത്. സർക്കാർ ആസ്തി കണക്കാക്കുന്നതിനു ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം വഴി മാപ്പിങ്ങ് നടത്താൻ സർക്കാർ തീരുമാനിച്ചത് 2016 ലാണ്.. പദ്ധതി ഊരാളുങ്കലിനെ ഏൽപിക്കാൻ 2017 ലാണ് തീരുമാനിച്ചത്.എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പ് 2018 ലിറക്കിയ ഉത്തരവിൽ മാപ്പിങ്ങിനൊപ്പം സോഷ്യോളജി ഡാറ്റ കൂടി ഉൾപ്പെടുത്തുകയായിരുന്നു. അതായത് വ്യകതി വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ തന്നെ ഊരാളുങ്കലിനു അനുമതി നൽകി. 50 ലക്ഷത്തിലേറെ രൂപയുടെ കരാർ ഏറ്റെടുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് നിയമ തടസം നീക്കാൻ 2020ൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി.
ഊരാളുങ്കലിൻ്റെ അഭ്യർഥന പ്രകാരമായിരുന്നു സർക്കാർ നടപടി. വ്യകതി വിവരങ്ങൾ ശേഖരിക്കാൻ വീടൊന്നിനു 110 രൂപയും ആസ്തി വിവരങ്ങൾ ശേഖരിക്കുന്നതിനു ചതുരശ്ര കിലോമീറ്ററിനു 7000 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. 70 തദ്ദേശ സ്ഥാപനങ്ങളുടെ സർവേ പൂർത്തിയായിട്ടുണ്ട്. വ്യകതി വിവരങ്ങൾ ശേഖരിക്കാനുള്ള അനുവാദം ഊരാളുങ്കലിനു കൈമാറിയത് ഇതിനോടകം വിവാദമായിട്ടുണ്ട്. 2016 മുതൽ എം.ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി. അദ്ദേഹത്തിനായിരുന്നു ഐ.റ്റി. വകുപ്പിൻെറയും ചുമതല.
എന്നാൽ വീടുകളിൽനിന്നു വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ സർക്കാർ
സർക്കാർ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിയും ഉണ്ട് എന്നാണ് സി പി എം പറയുന്നത്.
സർക്കാർ തെരഞ്ഞെടുത്ത നാല് ഏജൻസികളിൽ ഒന്നുമാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻ്റ് സെൻ്റർ (KSREC), കരകുളത്തെ ഗ്രാമീണപഠനകേന്ദ്രം, തൃശൂരിലെ പ്രസിദ്ധമായ സെൻ്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെൻ്റ് (CSRD) തുടങ്ങിയ സ്ഥാപനങ്ങളെയും വിവര ശേഖരണത്തിനായി തെരഞ്ഞെടുത്തെന്ന് സി പി എം പറയുന്നു.
2016 ഫെബ്രുവരിയിൽ ആണ് ഊരാളുങ്കലിന് അനുമതി കിട്ടിയതെന്നാണ് വിശദീകരണം. ഇക്കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത്. ഉമ്മൻ ചാണ്ടി ഊരാളുങ്കലിന് വേണ്ടി വഴിവിട്ട പല സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. 2016 ജനുവരി 6-ലെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് 2016 ഫെബ്രുവരി 19-ന് പ്രസ്തുത സർവ്വേ നടത്തിപ്പിന് യുഎൽസിസിഎസിനെ ചുമതലപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന ഉത്തരവ് (GO. Rt. 687/2016/ LSGD) പുറപ്പെടുവിച്ചതെ
ന്നും സി പി എം പറയുന്നു.
“തദ്ദേശഭരണസ്ഥാപനതലത്തിൽ ഉള്ള കുടുംബങ്ങളുടെ സോഷ്യോളജിക്കൽ ഡേറ്റകൂടി മാപ്പിങ് പരിധിയിൽ കൊണ്ടുവരണം” എന്ന് ഈ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. മേല്പറഞ്ഞ ഉത്തരവുപ്രകാരം ഇൻഫർമേഷൻ കേരള മിഷ(IKM)ൻ്റെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം നടത്തുന്നത്. ഇൻഫർമേഷൻ കേരള മിഷൻ്റെ മേധാവിയായിരുന്നു ശിവശങ്കർ.
ഡേറ്റയുടെ ഉടമസ്ഥതയും കൈകാര്യവും പൂർണ്ണമായും സർക്കാരിനാണ് എന്നാണ് സി പി എം വിശദീകരണം. സ്പ്രിംഗ്ളറുടെ കാര്യവും ഇതേ മട്ടിൽ തന്നെയായിരുന്നു.എന്നാൽ ഡേറ്റകളെല്ലാം കച്ചവടമടിച്ചു എന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ഡേറ്റ അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ അതതു തദ്ദേശഭരണസ്ഥാപനങ്ങൾക്കു മാത്രമാണ് ഇവ ആക്സസ് ചെയ്യാനും ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയുന്നത്. അവർ നിശ്ചയിക്കുന്ന പാസ്വേഡ് ഉപയോഗിച്ചു മാത്രമേ അവരുടെ ജീവനക്കാർക്ക് അത് ആക്സസ് ചെയ്യാൻ കഴിയൂ. അത്രമേൽ സുരക്ഷിതമാണ് ഈ ഡേറ്റ. പോരാത്തതിന്, മുഴുവൻ ഡാറ്റാ ഫ്ലോയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഇതും സമഗ്രമായ ഡാറ്റ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു.
ഒരു ജില്ലയിലെയോ ഒരു ബ്ലോക്കുപഞ്ചായത്തിലെയോപോലും വിവരങ്ങൾ ഒന്നിച്ച് ഒരു ഏജൻസി അല്ല ശേഖരിക്കുന്നത്. ഇതെല്ലാം ഡേറ്റാസുരക്ഷയ്ക്ക് അനുഗുണമാണ്. കേന്ദ്രസർക്കാരും രാജ്യത്തെ വിവിധ സംസ്ഥാനസർക്കാരുകളും വിവിധ ആവശ്യങ്ങൾക്കുള്ള വിവരശേഖരണം നടത്തുന്നത് ഔട്ട് സോഴ്സിങ്ങ് വഴിയാണ്. ഇൻഡ്യയിൽആധാർ നടപ്പാക്കിയപ്പോൾ രാജ്യത്തൊട്ടാകെ അതിനു വേണ്ട വിരലടയാളങ്ങൾ, കൃഷ്ണമണി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അടക്കം എല്ലാ വ്യക്തിഗത വിവരശേഖരണവും നടത്തിയതും ഡേറ്റാ എൻട്രി നടത്തിയതും ഔട്ട് സോഴ്സ് ചെയ്ത സ്വകാര്യ ഏജൻസികൾ ആയിരുന്നു. ഏറ്റവുമൊടുവിൽ നമ്മുടെ സംസ്ഥാനത്ത് ക്നോളജ് ഇക്കോണമി മിഷൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തൊഴിൽ രഹിതരെ രജിസ്റ്റർ ചെയ്യിക്കാനുള്ള പ്രവർത്തനത്തിനു മുന്നോടിയായി നടത്തിയ വിവരശേഖരണവും സൂക്ഷദാരിദ്ര്യം കണ്ടെത്താൻ നടത്തിയ വിവരശേഖരണവും സർക്കാരിനുവേണ്ടി നിർവ്വഹിച്ചത് കുടുംബശ്രീ ആയിരുന്നല്ലോ. ഇപ്പോൾ ഐക്യരാഷ്ട്രസഭയുടെ ‘സുസ്ഥിരവികസനലക്ഷ്യങ്ങൾ 2030’-ൻ്റെ തുടർച്ചയായ നിരീക്ഷണാവലോകനങ്ങൾക്കായി എല്ലാ സംസ്ഥാനവും പ്രാഥമികതലത്തിലുള്ള വിവരങ്ങളുടെ ശേഖരണവും അപ്ഡേറ്റിങ്ങും നടത്തിക്കൊണ്ടിരിക്കുന്നതും ഇത്തരത്തിൽത്തന്നെ ആണ്. ഇത് ലോകമാകെ അംഗീകരിക്കപ്പെട്ട മാതൃകയാണ് എന്ന് സി പി എം സ്ഥാപനമായ ഊരാളങ്കൽ പറയുന്നു.
സ്പ്രിംഗ്ളർ ഇടപാടിൽ ഉന്നതൻ്റെ കമ്പനിക്ക് മറിഞ്ഞത് കോടികളാണെ
ന്ന് സ്വപ്ന സുരേഷ് ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.. ലോകത്തേറ്റവും കൂടുതൽ വിലയിലുള്ള സാധനമാണ് ഡാറ്റ.
കോവിഡ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഡാറ്റാ കച്ചവടം നടന്നിരുന്നു എന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
കോവിഡ് ഒരു അപരിചിത രോഗമായതിനാൽ അത് സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമയത്താണ് കേരളത്തിൽ സ്പ്രിംഗ്ളർ ഇടപാട് നടന്നത്. ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് ഡാറ്റ കച്ചവടത്തിന് ചുക്കാൻ പിടിച്ചത്.മുൻ എസ്.എഫ് ഐ നേതാവായിരുന്ന ശിവശങ്കറിന് പിണറായി വിജയനോടുള്ള അന്ധമായ ആരാധനയാണ് പിണറായി മുതലെടുത്തത്.
ഡാറ്റ കച്ചവടത്തിൻ്റെ ഉള്ളുകള്ളികൾ നന്നായി അറിയുന്നയാളായിരുന്നു ശിവശങ്കർ.സ്പ്രിംഗ് ളർ കമ്പനിയെ രംഗത്തു കൊണ്ടുവന്നതും ശിവശങ്കർ തന്നെയാണ്. എന്നാൽ കേരളത്തിൻ്റെ ഡാറ്റാ കച്ചവടം പൊടിപൊടിച്ചതോടെ സ്പ്രിംഗ്ളർ കമ്പനിക്ക് നരേന്ദ്ര മോദിയുടെ പൂട്ട് വീണു. തുടർന്ന് കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റകൾ ഭദ്രമായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങളുണ്ടാക്കി. അമേരിക്ക ആസ്ഥാനമായുള്ള സ്പ്രിംഗ്ളർ കമ്പനി കേരളത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിറ്റ് കാശാക്കുമെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് ചട്ടങ്ങൾക്ക് രൂപം നൽകിയത്.
വി.കെ. പോൾ അധ്യക്ഷനായ കമ്മിറ്റിയാണ് ചടങ്ങൾ ഉണ്ടാക്കിയത്. ഡാറ്റാ സംരക്ഷണം, ജൈവ സാമ്പിളുകളുടെ സംരക്ഷണം എന്നിവക്ക് വേണ്ടിയാണ് ചട്ടങ്ങൾ തയ്യാറാക്കിയത്.
ചട്ടങ്ങളുണ്ടാക്കാൻ ഒരു പ്രധാന കാരണം കേരളത്തിലെ സ്പ്രിംഗളർ വിവാദമാണ്.
കോവി ഡിനെതിരെ ലോകമെങ്ങും മരുന്ന് നിർമ്മാണത്തിന് മത്സരം നടന്നിരുന്നു. മരുന്ന് കമ്പനികൾക്ക് വേണ്ടത് ഡാറ്റയാണ്. യു എസ് കമ്പനിയായ സ്പ്രിംഗ്ളർ കേരളത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറി യെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആഗോള മരുന്ന് ഉൽപാദകരായ ഫൈസറുമായി സ്പ്രിംഗളറിന് ഇടപാടുകൾ ഉണ്ട്. അത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം പകർന്നു. എന്നാൽ ചട്ടങ്ങൾ വരുന്നതിന് മുമ്പ് കച്ചവടം പൊടിപൊട്ടിച്ചു.
കോവിഡ് രോഗിയുടെ സ്രവ സാമ്പിളുകൾ സൂക്ഷിക്കുന്ന ആശുപത്രികൾ അത് ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾക്ക് മാത്രമേ കൈമാറാവൂ എന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. കേരളത്തിൽ കേവിഡ് രോഗികളുടെ സ്രവങ്ങൾ സൂക്ഷിച്ചത് സർക്കാരാണ്. സർക്കാരിന്റെ ഭാഗമെന്നോണം പ്രവർത്തിക്കുന്ന സ്പ്രിംഗളറിന് വേണമെങ്കിൽ സർക്കാർ തന്നെ സ്രവങ്ങൾ കൈമാറാൻ സാധ്യതയുണ്ടായിരുന്നു. പുതിയ ചട്ടം അനുസരിച്ച് ഇതിന് കഴിയാതെ വരും. കാരണം സ്പ്രിംഗളർ ഒരു വിദേശ കമ്പനിയാണ്. സ്രവങ്ങൾ അത് ആരുടേതാണെന്ന് രേഖപ്പെടുത്തി ആശുപത്രി തന്നെ സൂക്ഷിക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് മാത്രമേ അവ കൈമാറാവൂ.
എന്നാൽ കമ്പനി ഇക്കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾക്കായി കമ്പനികൾ നെട്ടോട്ടമോടുന്ന കാലമാണ് ഇത്.വിവിധ കമ്പനികളെ ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകില്ല. ഇത് ലഭിക്കണമെന്നുണ്ടെങ്കിൽ നൂറുകണക്കിന് നൂലാമാലകളുണ്ട്.
സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു എന്ന് കണ്ടെത്തി.. പക്ഷേ, മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ ആ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കെ ശശിധരൻ നായർ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. റിപ്പോർട്ടിൽ ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകകരവുമായിരുന്നു..
അന്നത്തെ ഡാറ്റാ വിവാദത്തിന് പിന്നിൽ പിണറായി സംശയിച്ചത് വി എസിൻെറ പഴയ സഹപ്രവർത്തകരെയാണ്. വി എസിൻ്റെ വിശ്വസ്തനായ മുൻ ദേശാഭിമാനി ലേഖകൻ ജി.ശക്തിധരനെയാണ് മുഖ്യമന്ത്രി സംശയ നിഴലിൽ നിർത്തിയത്..
അദ്ദേഹം നേതൃത്വം നൽകുന്ന ജനശക്തി മാസികയിലാണ് പിണറായിയുടെ കണ്ണ്. സർക്കാരിന്റെയും പിണറായിയുടെയും ഏറ്റവും വലിയ വിമർശകരാണ് ജനശക്തി മാസിക . യു എ ഇ ഭരണാധികാരികൾക്ക് മുഖ്യമന്ത്രി സ്വർണ്ണം ന ൽകി സ്വീകരിക്കുന്നതിൻ്റെ ചിത്രം പുറത്തുവിട്ടത് ശക്തിധരനാണ്. വി എസിൻ്റെ ഐറ്റി ഉപദേഷ്ടാവ്
ജോസഫ് സി മാത്യുവാണ് സ്പ്രിംഗ്ളർ കരാറിന്റെ വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്.
ഇതേ ഡാറ്റാ കച്ചവടം ഊരാളുങ്കലിൻ്റെ നേതൃത്വത്തിലും നടക്കാമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് വേണ്ടി ശിവശങ്കർ നടത്തിയ ശ്രമങ്ങളാണ് വൈകിയാണെങ്കിലും വിവാദമായത്.
https://www.facebook.com/Malayalivartha



























