വീണ്ടും കനത്ത തിരിച്ചടി ; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

എം ശിവശങ്കറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിയ്ക്കാൻ ഇരുന്നതായിരുന്നു. എന്നാൽ എം ശിവശങ്കറിന് തിരിച്ചടിയായി അവസാന നിമിഷം വീണ്ടും ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നുമാണ് ജഡ്ജി പിന്മാറിയിരിക്കുന്നത്. തീർച്ചയായും ഇന്നും ജാമ്യം കിട്ടുമോ എന്ന പ്രതീക്ഷയിലായിരുന്ന എം ശിവശങ്കറിന് കനത്ത തിരിച്ചടിയായി ഇത് മാറിയിരിക്കുകയാണ്.
മാത്രമല്ല നിർണായകമായ മറ്റൊരു കാര്യം നേരത്തെയും ജാമ്യാപേക്ഷ പരിഗണക്കുന്നതിൽ നിന്നും ജസ്റ്റിസ് പിന്മാറിയിരുന്നു. . ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന എം. ശിവശങ്കർ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രാജ വിജയരാഘവൻആയിരുന്നു നേരത്തെ പിന്മാറിയത്.
ഹർജി പരിഗണനയ്ക്കു വന്നതോടെ കാരണം വ്യക്തമാക്കാതെയാണ് സിംഗിൾ ബെഞ്ച് ഇതിൽ നിന്നും പിന്മാറിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha



























