കോട്ടയത്ത് മരക്കൊമ്പ് വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞു വീണു, പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ

കോട്ടയത്ത് കനത്ത മഴയെ തുടർന്ന് വാഹനങ്ങൾക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. തേക്ക് മരത്തിന്റെ ശിഖരങ്ങളാണ് പാർക്ക് ചെയ്തിരുന്ന കാറിന്റെയും ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണത്. ഈ സമയം പ്രദേശത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ശക്തമായ മഴയിൽ പാമ്പാടിയിൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാമ്പാടി സെൻറ് ജോൺസ് പള്ളിയുടെ സെമിത്തേരിയുടെ മതിലാണ് ശക്തമായ മഴയിൽ ഇടിഞ്ഞുവീണത്. മഴ കനത്തതോടെ വർഷങ്ങൾ പഴക്കംചെന്ന മുതൽ റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങളോ മറ്റ് യാത്രക്കാരോ ഇതുവഴി എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.
https://www.facebook.com/Malayalivartha



























