എഐ ക്യാമറ കാരണം രക്ഷപ്പെട്ട സർക്കാർ വകുപ്പ്, ഓരോ മാസവും ലഭിക്കുന്നത് നല്ലൊരു തുക... ഉടമസ്ഥർക്ക് തപാൽ വഴി പിഴ അടയ്ക്കാനുള്ള ചലാൻ അയക്കും..മൂക്കത്ത് വിരൽ വച്ച് ഗതാഗത വകുപ്പും...

എഐ ക്യാമറ കാരണം സർക്കാറിൻെറയും ഗതാഗത വകുപ്പിന്റെയും തലവേദന കുറഞ്ഞിട്ടില്ല. ഉയർന്നു വരുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയാൻ ഇത് വരെ സർക്കാരിനെ കൊണ്ട് സാധിച്ചിട്ടില്ല. കോടതി വരെ വിഷയത്തിൽ ഇടപെടൽ നടത്തുകയും ചെയ്തു. നാൾക്കുനാൾ പ്രതിപക്ഷങ്ങളും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇവിടെ ഇവിടെ ഒരു വകുപ്പിന് മാത്രം ലാഭം കോടികളാണ്. ഓരോ മാസവും ലഭിക്കുന്നത് നല്ലൊരു തുക. പറഞ്ഞു വരുന്നത് തപാൽ വകുപ്പിനെ കുറിച്ചാണ്. എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതോടെ തപാൽ വകുപ്പിന് വരുമാന വർദ്ധനവ്. ജൂൺ അഞ്ചുമുതലാണ് സംസ്ഥാനത്ത് 726 എ.ഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. ഇതുവഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ തലസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിൽ പരിശോധിക്കും. ശേഷം ഉടമസ്ഥർക്ക് തപാൽ വഴി പിഴ അടയ്ക്കാനുള്ള ചലാൻ അയക്കും.
ഈ സജ്ജീകരണമാണ് തപാൽ വകുപ്പിന് വരുമാനത്തിൽ വർദ്ധനവുണ്ടാക്കാൻ കാരണമായത്.ഒരിടപാടിന് 20 രൂപയാണ് ചാർജ് ഈടാക്കുന്നത്. ഇതോടെ ഓരോ മാസവും തപാൽ വകുപ്പിന് നല്ലൊരു തുക ലഭിക്കും. കഴിഞ്ഞമാസം 15 ദിവസത്തിനിടെ 49193 നോട്ടീസുകളാണ് സംസ്ഥാനത്ത് ഒട്ടാകെ അയച്ചിട്ടുള്ളത്. ഇതിൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ നോട്ടീസ് അയച്ചിട്ടുള്ളത്. 5293 എണ്ണം. കുറവ് ഇടുക്കിയിലും. 806 എണ്ണം. ചലാനോടൊപ്പം വാഹന ഉടമകൾക്ക് എസ്.എം.എസ് വഴിയും സന്ദേശം ലഭിക്കും.ആർ.ടി ഓഫീസിലോ ഓൺലൈനായോ പിഴ തുക അടയ്ക്കാം. ജില്ലയിൽ കഴിഞ്ഞ മാസം എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും കൂടി 10600 നോട്ടീസ് അയച്ചതായാണ് കണക്ക്. എ.ഐ കാമറകൾക്ക് പുറമെ ദേശീയ സംസ്ഥാന- പാതകളിൽ നേരത്തെ സ്ഥാപിച്ച സ്പീഡ് കാമറ വഴിയും നിയമലംഘനങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടി വരും.10600 നോട്ടീസുകൾ ആണ് ജില്ലയിൽ കഴിഞ്ഞ മാസം അയച്ചത്.
60,000 രൂപ തപാൽ വകുപ്പിന് ലഭിച്ച വരുമാന വർദ്ധനവ്.ജൂൺ എട്ടുമുതലാണ് ജില്ലയിൽ എ.ഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് നോട്ടീസ് അയക്കാൻ തുടങ്ങിയത്. 60,000 രൂപയോളം വരുമാനം വർദ്ധിച്ചിട്ടുണ്ട്. ഈ മാസം ഒരു ലക്ഷത്തോളം വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.എന്നാണ് പാലക്കാടും നിന്നും വരുന്ന റിപ്പോർട്ടുകൾ. അതെ സമയം ആലപ്പുഴയിൽ നിർമ്മിത ബുദ്ധി ക്യാമറകൾ പ്രവർത്തിച്ച് ഒരു മാസത്തിലേക്ക് എത്തുന്നവേളയിൽനിയമലംഘനത്തിന് കുടുങ്ങിയവരുടെ എണ്ണം പതിനായിരം കവിഞ്ഞു. നവീകരണം നടക്കുന്നതിനാൽ ദേശീയപാതയോരങ്ങളിൽ ക്യാമറയില്ലാത്തത് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിൽ കുറവുണ്ടാകാൻ കാരണമായി.ക്യാമറകളെ ഭയന്ന് പലരും സഞ്ചാരപാത ഇടറോഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിൽ അമ്പലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓഫീസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിയമലംഘനങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് കെൽട്രോൺ ജീവനക്കാരാണ് .
https://www.facebook.com/Malayalivartha



























