മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന എന്‍സിപിയ്ക്ക് കേരളത്തിലെ മന്ത്രി സ്ഥാനവും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.സിപിഎം നേതാക്കള്ക്ക് ബിജെപിയ്‌ക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരം എന്‍സിപി കാരണം ഇല്ലാതാകുമോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ആവശ്യത്തിലേറെ സ്ഥാനമാനങ്ങള്‍ നേടിയിട്ടും തൃപ്തി വരാതെ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി പി.സി.ചാക്കോയാണ് ഇപ്പോള്‍ ആകെ വെട്ടിലായിരിക്കുന്നത്. എന്‍സിപി പിളര്‍ന്ന് മഹാരാഷ്ട്രയില്‍ ബിജെപിയോടൊപ്പം ചേര്‍ന്നത് ഇന്നലെ രാത്രിയാണ്. എന്‍സിപിയുടെ ഏത് കഷണത്തിനാണ് ഇനി അംഗീകാരം കിട്ടുകയെന്ന കാര്യത്തിലുള്ള സംശയം തീരാന്‍ നാളുകളെടുക്കും. എന്‍സിപിയുടെ തലതൊട്ടപ്പനായ ശരത് പവ്വാര്‍ അറിഞ്ഞു കൊണ്ടാണോ ഈ മാറ്റമെങ്കില്‍ പി.സി. ചാക്കോയും മന്ത്രി ശശീന്ദ്രനും ആകെ കുഴപ്പത്തിലാകും.
ഒപ്പം ഇടതു മുന്നണിയിലും ആശയക്കുഴപ്പം വരാം. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന എന്‍സിപിയ്ക്ക് കേരളത്തിലെ മന്ത്രി സ്ഥാനവും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.സിപിഎം നേതാക്കള്ക്ക് ബിജെപിയ്‌ക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരം എന്‍സിപി കാരണം ഇല്ലാതാകുമോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്. എന്‍സിപിയെ പിളര്‍ത്തി അജിത് പവ്വാര്‍ ബിജെപിയോടൊപ്പം ഭരണ പങ്കാളിയായതോടെ കേരളത്തിലും അതിനെ കുിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്.
രാഷ്ട്രീയ ചാണക്യന്മാര്‍ ആയ ശരദ് പവാറും അമിത്ഷായും തമ്മിലുള്ള ചതുരംഗക്കളിയാണ് 4 വര്‍ഷമായി മഹാരാഷ്ട്രയില്‍ നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയെ അടര്‍ത്തിയെടുത്ത് 2019ല്‍ മഹാ വികാസ് അഘാഡി രൂപീകരിച്ച ശരദ് പവാറിനായിരുന്നു ആദ്യറൗണ്ടിലെ വിജയം. കഴിഞ്ഞ വര്‍ഷം ശിവസേനയെ പിളര്‍ത്തി അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച അമിത് ഷാ രണ്ടാം റൗണ്ടില്‍ ജയിച്ചു. എന്‍സിപിയെ തന്നെ പിളര്‍ത്തി ഇപ്പോള്‍ മൂന്നാം റൗണ്ടിലും ജയം ആവര്‍ത്തിച്ചിരിക്കുന്നു. അടുത്ത റൗണ്ടിലെ വിജയം ആര്‍ക്കെന്നു പ്രവവചിക്കാനാവാത്ത അവസ്ഥയാണ്.
ആജ്ഞാശക്തിയിലും വിലപേശല്‍ ശക്തിയിലും രാഷ്ട്രീയ അടവുകളിലും പിന്നില്‍ നില്‍ക്കുന്ന ശരത് പവ്വാറിന്റെ മകള്‍സുപ്രിയ സുളെയ്ക്കു കീഴിലുളള എന്‍സിപിയില്‍ വലിയ ഭാവി ഇല്ലെന്ന തോന്നല്‍ മൂലമാണ് പല നേതാക്കളും അജിത് പവാറിനൊപ്പം പോയത്. പവാര്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും കരുത്തന്‍ അജിത് തന്നെയാണ്. ഒപ്പം പോയവരും പ്രമുഖരാണെന്നതാണ് പ്രത്യേകത. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാറിന്റെ രാഷ്ട്രീയ കരുനീക്കത്തില്‍ തകരുമോയെന്ന ഭയത്തിലാണ് മഹാ വികാസ് അഘാഡി സഖ്യം.
13 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപിയില്‍നിന്നു അഘാഡി സഖ്യത്തിനു തിരിച്ചടി നേരിടുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ, ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ചത്. ബിജെപിക്ക് 105 എംഎല്‍എമാരുണ്ടെങ്കിലും, 40 എംഎല്‍എമാര്‍ മാത്രം ഒപ്പമുള്ള ഷിന്‍ഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം അപ്രതീക്ഷിതമായി വച്ചുനീട്ടി. ഇപ്പോഴിതാ കുടുംബകലഹത്തില്‍ കലങ്ങി നില്‍ക്കുന്ന എന്‍സിപിയെയും പിളര്‍ത്തിയിരിക്കുന്നു.
മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി പ്രതിപക്ഷനേതാവ് അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്നതിനെ പിന്തുണയ്ക്കില്ലെന്നു എന്‍സിപി കേരള ഘടകം പ്രഖ്യാപിച്ചു. അജിത് പവാറിന്റെ നീക്കം എന്‍സിപി കേരള ഘടകത്തെ ബാധിക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും പറഞ്ഞു. കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിയില്‍ തുടരുമെന്നും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്‍സിപി മേധാവി ശരദ് പവാര്‍ രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നു മഹാരാഷ്ട്രയില്‍ നടത്തിയ ചര്‍ച്ചയില്‍തന്നെ അജിത് പവാര്‍ പാര്‍ട്ടി വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നതായി പി.സി.ചാക്കോ പറഞ്ഞു. ''അധികാരത്തോടു താല്‍പര്യമുള്ളവര്‍ അധികാരത്തില്‍ എത്താന്‍ കുറുക്കുവഴികള്‍ തേടുന്നത് സ്വാഭാവികമാണ്. എന്‍സിപിയില്‍നിന്നു പോയവര്‍ ഇതിനു മുന്‍പും പോവുകയും സത്യപ്രതിജ്ഞ ചെയ്യുകയും അതേ കസേരയില്‍ ഇരിക്കുകയും ചെയ്തശേഷം തിരിച്ചുവന്നവരാണെന്ന പി.സി.ചാക്കോയുടെ പ്രസ്ഥാവന കേട്ട് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് സൈബര്‍ നേതാക്കള്‍ പറയുന്നത്.രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ വര്‍ഷമാണ് 2024.
ബിജെപിക്ക് എതിരെ മുന്നണി രൂപീകരിക്കുന്നതില്‍ ഏറ്റവുമധികം സംഭാവന നല്‍കുന്ന വ്യക്തിയാണ് ശരദ് പവാര്‍. പവാറിനെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ അണിയറ ഒരുക്കങ്ങള്‍ മഹാരാഷ്ട്രയില്‍ നടന്നിരുന്നു. മഹാരാഷ്ട്രയില്‍ 53 എംഎല്‍എമാരുള്ള പാര്‍ട്ടിയാണ് എന്‍സിപി. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ശരദ് പവാര്‍ നയിക്കുന്ന എന്‍സിപിക്കു തന്നെയായിരിക്കും ജനപിന്തുണ''- പി.സി.ചാക്കോ പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി വിരുദ്ധസഖ്യം ശക്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമം തുടരുന്നതിനിടെയാണു അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയത്. 29 എംഎല്‍എമാരുമായാണ് അജിത്, ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























