ചമ്പക്കുളത്ത് പമ്പയാറ്റില്‍ വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം....വനിതകള്‍ തുഴഞ്ഞ ചുണ്ടന്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്... തെക്കനോടി എന്ന വള്ളമാണ് മറിഞ്ഞത്.....വള്ളത്തില്‍ 25 ഓളം പേരാണുണ്ടായിരുന്നത്....രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്....

ചമ്പക്കുളത്ത് പമ്പയാറ്റില്‍ വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം. വനിതകള്‍ തുഴഞ്ഞ ചുണ്ടന്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തെക്കനോടി എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ 25 ഓളം പേരാണുണ്ടായിരുന്നത്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വള്ളത്തിലുള്ളവര്‍ക്കെല്ലാം നീന്തല്‍ ്്അറിയാമെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.ചമ്പക്കുളം പഞ്ചായത്തിലെ സി ഡി എസ് പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത് . മുങ്ങിയത് കാട്ടിൽ തെക്കേതിൽ എന്ന വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവത്തനം തുടരുകയാണ്. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ വള്ളംകളികൾക്ക് തുടക്കമാകുന്നത് ചമ്പക്കുളം വള്ളം കളിയോടെയാണ്. 400 വർഷത്തിലധികം പഴക്കമുള്ള ചമ്പക്കുളം വള്ളം കളി കുട്ടനാടിന്‍റെ ആഘോഷമാണ്.
ഇക്കുറി 13 പഞ്ചായത്തുകളെ ഉൾപ്പെടുത്തി നടത്തുന്ന വള്ളംകളിയിൽ 13 വള്ളങ്ങൾ പങ്കെടുക്കും. ഇതിൽ ആറ് ചുണ്ടൻ വള്ളങ്ങൾ ചമ്പക്കുളം പമ്പയാറ്റിൽ ആവേശ തുഴയെറിഞ്ഞു മത്സരം കൊഴുപ്പിക്കും.ഓണക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ടുള്ള ജലമേളകൂടിയാണ് മിഥുന മാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്ത് ആറ്റില്‍ നടക്കുന്ന ചമ്പക്കുളം വള്ളം കളി. അമ്പലപ്പുഴ ക്ഷേത്ര പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ടുള്ളതാണ് ചമ്പക്കുളം വള്ളം കളിയുടെ ഐതിഹ്യം.വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം ഓരോ ഘട്ടങ്ങളായാണ് നടക്കുന്നത്. മഴനനഞ്ഞും നാടിന്‍റെ ഉത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാർ.കേരളത്തിലെ വള്ളംകളികളില്‍ ആന്മുള കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയില്‍ വര്‍ഷം തോറും നടത്തുന്നത്.
https://www.facebook.com/Malayalivartha



























