വന്ദേഭാരത് യാത്ര തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ട്രാക്കിൽ ഭയാനക കാഴ്ച...! വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്

വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ ഇന്ന് അര മണിക്കൂർ വൈകിയാണ് ഓടിയത്. സാങ്കേതിക തകരാർ കാരണം അല്ല കേട്ടോ. ട്രെയിനുകൾ പോകാൻ നിൽക്കവേ ട്രാക്കിൽ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. റെയിൽവേ ട്രാക്കിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.ഇത് നീക്കുന്നത് വൈകിയതോടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകിയത് .
വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ് പുലർച്ചെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നീക്കുന്ന നടപടി വൈകിയതിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയത്.
അതേസമയം കഴിഞ്ഞ ദിവസം വന്ദേഭാരതുമായി ബന്ധപ്പെട്ടുള്ള ഒരു കണക്ക് പുറത്ത് വന്നിരുന്നു. അതായത് , വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം മാറിയിരിക്കുകയാണ് . കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി കണക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, കുറഞ്ഞ വേഗത്തില്‍ യാത്ര ചെയ്യാൻ പാകത്തിന് ആൾക്കാർ ആഗ്രഹിക്കുന്നു എന്നാണ്, 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























