എന്തുകൊണ്ടാണ് എം ശിവശങ്കറിന്റെ ജാമ്യത്തെ എതിർക്കുന്നത്? ആരോഗ്യ പരിരക്ഷ റിപ്പോർട്ടിനെ എങ്ങനെ അവിശ്വസിക്കാനാകും ? എം ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കവേ ഇ ഡിയോട് നിർണായകമായ ചോദ്യങ്ങളുമായി ഹൈക്കോടതി

എം ശിവശങ്കറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ അതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. അവസാന നിമിഷമാണ് വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. തുടക്കം മുതൽ തന്നെ, എം ശിവശങ്കറിന് ജാമ്യം നൽകരുതെന്ന് ശക്തമായി തന്നെ ഇഡി വാദിക്കുകയാണ് . ഇപ്പോൾ ഇതാ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്.
ഇ ഡിയോട് നിർണായകമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി .എന്തുകൊണ്ടാണ് എം ശിവശങ്കറിന്റെ ജാമ്യത്തെ എതിർക്കുന്നത് എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന് തുടക്കത്തിൽ വാദിക്കുന്നത് പോലെ ഇപ്പോഴും വാദിക്കുകയാണ് ഇ ഡി .
ആരോഗ്യ പരിരക്ഷ റിപ്പോർട്ടിനെ എങ്ങനെ അവിശ്വസിക്കാനാകുമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർണായകമായ ചോദ്യങ്ങളാണ് ഹൈക്കോടതി ഇ ഡിയോട് ഉന്നയിച്ചിരിക്കുന്നത്.എന്തായാലും അദ്ദേഹത്തിന് ഇന്നും ജാമ്യത്തിന്റെ വഴി അടഞ്ഞിരിക്കുകയാണ്. കാരണം ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരിക്കുകയാണ്.
അതേസമയം എം. ശിവശങ്കറിന്റെ മെഡിക്കൽ രേഖകൾ എത്രയും വേഗം വിളിച്ചുവരുത്തി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം കൊടുത്തിരുന്നു .കാൽമുട്ട് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്തുകൊണ്ടാണ് ഇ ഡി അദ്ദേഹത്തിന്റെ ജാമ്യത്തിനെ ഇത്രയധികം എതിർക്കുന്നത് എന്തിനു നിർണായകമായ ഒരു ഉത്തരമുണ്ട്. അതായത് , ചികിത്സ ആവശ്യത്തിനെന്ന തെറ്റായ കാര്യം ഉന്നയിച്ച് മുമ്പ് ശിവശങ്കർ ജാമ്യം നേടിയെന്നായിരുന്നു ഇ.ഡി വിശദീകരണം .പക്ഷെ ജാമ്യം നേടിയേ ശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഇതാണ് പ്രധാനമായും ഇ ഡി ചൂണ്ടിക്കാണിക്കുന്നത്,
https://www.facebook.com/Malayalivartha



























