കേരളത്തിന് കിട്ടേണ്ടുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേക്ക് പോകും? ചരട് വലി ശക്തം; മാർഗം ഇതൊന്നു മാത്രം

സംസ്ഥാനത്തിന് ഇനിയും വന്ദേഭാരത് കിട്ടാനുള്ള അവസരം വളരെ കൂടുതലാണ്. എന്നാൽ കേരളത്തിന് കിട്ടേണ്ടുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേക്ക് പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിൻ കേരളത്തിൽ തൊടാതെ നാഗർകോവിൽ നിന്നും തിരുനെൽവേലി വഴി മധുരയിലേക്ക് സർവീസ് നടത്താനാണ് ഇപ്പോൾ നീക്കം നടത്തുന്നത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് .
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രണ്ടാം വന്ദേഭാരത് ട്രെയിൻ കേരളത്തിന് നഷ്ടമാവും എന്ന വിവരമാണ് കിട്ടുന്നത്. തമിഴ്നാട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളുണ്ട്. ചെന്നൈയിൽ നിന്ന് മൈസുരിലേക്കും, കോയമ്പത്തൂരിലേക്കും. മൂന്നാമത്തെ വന്ദേഭാരത് ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കും അനുവദിച്ചിരിക്കുകയാണ്.ഇതിന്റെ ഉദ്ഘാടനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
റെയിൽവേയുടെ സജീവ പരിഗണനയിൽ ഉള്ള മറ്റൊരു വിഷയമാണ് ,ചെന്നൈയിൽ നിന്ന് ആന്ധ്രയിലെ വിജയവാഡയിലേക്കു നാലാമത്തെ വന്ദേഭാരത് അനുവദിക്കുക എന്നത്. അത് കൂടാതെയാണ് തിരുവനന്തപുരം ഡിവിഷന് ലഭിച്ച ട്രെയിൻ കൂടി തട്ടിയെടുക്കാൻ നീക്കം നടക്കുന്നത് .തിരുവനന്തപുരം ഡിവിഷനു കിട്ടിയ ആദ്യ വന്ദേഭാരത് ഇപ്പോൾ കാസർകോട് വരെ സർവീസ് നടത്തുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയിലെ മേലേപാളയം വരെയും തിരുവനന്തപുരം ഡിവിഷനു കീഴിലുളളതാണ് എന്നതാണ് ശ്രദ്ദേയമായ കാര്യം . ഡിവിഷന് അനുവദിച്ച ഒരു ട്രെയിൻ കേരളത്തിൽ ഓടട്ടെ, രണ്ടാമത്തേത് മുഴുവനായി തമിഴ്നാടിനിരിക്കട്ടെ എന്ന നിലപാടാണ് ദക്ഷിണ റെയിൽവേയിലെ ചിലർക്കുള്ളത് .. ജൂൺ അവസാനത്തോടെ, വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകൾ നൽകി
https://www.facebook.com/Malayalivartha



























