Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാലിട്ടടിച്ച് ഹൈബി ഈഡന്‍... തലസ്ഥാനമാറ്റ വിവാദത്തില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് പോലും ഹൈബിയെ തള്ളിപ്പറഞ്ഞു; തലസ്ഥാനം മാറ്റണമെന്ന ആവശ്യം ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ചേംബര്‍ഓഫ് കോമേഴ്‌സ്; തുഗ്ലക് മാതൃക; ബില്ലിന് മുമ്പ് പാര്‍ട്ടി അനുവാദം വാങ്ങുന്ന പതിവില്ലെന്ന് ഹൈബി; പാര്‍ട്ടി നിര്‍ദേശം അനുസരിക്കും

04 JULY 2023 08:39 AM IST
മലയാളി വാര്‍ത്ത

ഇതുപോലൊരു നാണക്കേട് ഏറ്റുവാങ്ങിയ സംഭവം അടുത്ത കാലത്തെങ്ങുമുണ്ടായില്ല. ആരുമറിയാതെ തലസ്ഥാനം മാറ്റാന്‍ ശ്രമിച്ച ഹൈബി ഈഡനെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിമര്‍ശിച്ചു. അതിനിടെ ന്യായീകരിച്ച് ഹൈബി ഈഡന്‍ രംഗത്തെത്തി. പൊതുജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി തലസ്ഥാന ആവശ്യം ഉന്നയിച്ചതെന്ന് ഹൈബി ഈഡന്‍ എംപി.

വികസന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ ഇക്കാര്യം ആവശ്യപ്പെടാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി ഹൈബി രംഗത്തെത്തിയത്. വിയോജിപ്പ് അറിയിക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാര്‍ലമെന്റിന്റെ നടപടികള്‍ പ്രകാരമുള്ള തീരുമാനമാണ്. ഇക്കാര്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതില്ല. സ്വകാര്യ ബില്ലിന് പാര്‍ട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല.

രണ്ടു സഭകളിലും അംഗമായി പ്രവര്‍ത്തിച്ചിരുന്ന തനിക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചതെന്ന് ഹൈബി ഈഡന്‍ പറയുന്നു.

പുതിയ സാഹചര്യത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ഒരു മടിയുമില്ലെന്ന് ഹൈബി ഈഡന്‍ പറയുന്നു. തന്റെ നിലപാട് പാര്‍ട്ടിക്കൊപ്പമാണെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. തലസ്ഥാന വിവാദത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാര്‍ട്ടി അറിയണമെന്ന് എംപിമാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെ സി വേണുഗോപാലാണ് നിര്‍ദ്ദേശം നല്‍കിയത്.

ഹൈബി ഈഡന്റെ ബില്‍ വിവാദമായ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു. ഹൈബി ഈഡന്‍ പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താവും സ്ഥിതി? വടകരയില്‍ തലസ്ഥാനം വേണമെന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികരണവുമായി ഹൈബി ഈഡന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം നിരുത്തരവാദപരവും സങ്കുചിതവും തുഗ്ലക് മാതൃകയുമാണെന്നു ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ) വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നിന്ന് സ്ഥാപനങ്ങളും പദ്ധതികളും ഹൈജാക്ക് ചെയ്യാന്‍ മധ്യകേരളത്തിലെ ഒരു ലോബിയുടെ ഹിഡന്‍ അജണ്ടയുണ്ടെന്ന വര്‍ഷങ്ങളായുള്ള ടിസിസിഐ നിലപാട് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ടിസിസിഐ ചൂണ്ടിക്കാണിച്ചു.

തിരുവിതാംകൂര്‍ കാലഘട്ടം മുതല്‍ തന്നെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ തിരുവനന്തപുരത്തെ വികസിപ്പിച്ചതാണെന്നും ആ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറിയതും സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമം പാസ്സായതോടെ കേരളത്തിന്റെ തലസ്ഥാനം ആയതുമായ വലിയ ചരിത്രം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends