ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍....

ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കുളത്തൂര്‍ കടകുളത്താണ് സംഭവം. തൊഴിലുറപ്പു തൊഴിലാളി തങ്കം (65) ആണ് മരിച്ചത്.
മകളുടെ ഭര്‍ത്താവ് റോബര്‍ട്ടിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് കൊലപാതകം. തങ്കത്തിന്റെ മകള്‍ പ്രീതയുടെ രണ്ടാം ഭര്‍ത്താവാണ് റോബര്‍ട്ട്.
നാല് വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ച പ്രീതയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു ലഭിച്ച തുകയെച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ റോബര്‍ട്ട് ഇരുമ്പ് ദണ്ഡ് കൊണ്ടു പ്രീതയെ ക്രൂരമായി മര്‍ദ്ദിച്ചു.
പ്രീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിന്റെ തലയ്ക്ക് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു. ആക്രമണത്തില്‍ പ്രീതയുടെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. തലയിലും പരിക്കുണ്ട്.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റോബര്‍ട്ട്.റോബര്‍ട്ടിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























