സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു....

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും രാവിലെ 5.30 ശേഷമുള്ള റഡാര്‍ ഇമേജ് പരിശോധിച്ചതില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടി ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ല.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണ- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലകളില്‍ എന്‍.ഡി.ആര്‍.എഫ്. സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് പരക്കെ ശക്തമായ മഴതുടരുന്നതിനാല്‍ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാനായി സാദ്ധ്യതയുള്ളതുകൊണ്ട് അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
അതേസമയം അത്യാവശ്യ ഘട്ടം വന്നാല്‍ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha



























