യാത്രക്കാർക്ക് ആശ്വാസമാകാൻ വന്ദേ സാധാരൺ..കേരളത്തിൽ ഓടും...സർവീസ് എറണാകുളം- ഗുവാഹത്തി റൂട്ടിലും?പൂർണമായും നോൺ എസിയാകും... ട്രെയിനുകൾ എന്നാൽ വന്ദേ ഭാരത് ട്രെയിനൊപ്പമാകും വേഗത......

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി അത്യാധുനിക മെയിഡ് ഇൻ ഇന്ത്യ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ദില്ലിക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലായിരുന്നു നാലുവര്‍ഷം മുമ്പ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്. അന്നുമുതല്‍ സൂപ്പര്‍ഹിറ്റാണ് ഈ ട്രെയിൻ സര്‍വ്വീസുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്‍തത്.എന്നാല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് കൂടുതലാണെന്നാണ് പൊതുവെയുള്ള ഒരു പ്രധാന പരാതി. സാധാരണക്കാരായ യാത്രികര്‍ക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഇപ്പോഴിതാ ഈ പരാതിയ്ക്ക് പരിഹാരമായി സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുകയാണ്.
വന്ദേ സാധാരണ്‍ എന്നാണ് രാജ്യത്തെ പാവങ്ങള്‍ക്കായുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിനിന്‍റെ പേര്.ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകളുടെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഇടം പിടിച്ച് എറണാകുളം-ഗുവാഹത്തി റൂട്ട്. ഒൻപത് റൂട്ടുകളാണ് വന്ദേ സാധാരൺ ട്രെയിനുകളുടെ സർവീസിനായി തിരഞ്ഞെടുത്തത്.സാധാരണ ട്രെയിനുകളിലെ തിരക്കുകൾ പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വന്ദേ സാധാരൺ നിർമ്മിക്കാനൊരുങ്ങുന്നത്.പൂർണമായും നോൺ എസിയാകും ട്രെയിനുകൾ എന്നാൽ വന്ദേ ഭാരത് ട്രെയിനൊപ്പമാകും വേഗത. സ്ലീപ്പർ കോച്ചും ജനറൽ കോച്ചും ഉണ്ടായിരിക്കും. 24 കോച്ചുകളിൽ ചില കോച്ചുകളിൽ റിസർവേഷൻ ഉണ്ടായിരിക്കുമെന്നാണ് വിവരം. കൂടുതൽ വേഗം കൈവരിക്കുന്നതിനായി പുഷ് പുൾ രീതിയിൽ മുൻപിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ചാണ് സർവീസ് നടത്തുക.
ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയും വന്ദേ സാധാരണിലുണ്ടാകും.65 കോടി രൂപയാണ് ട്രെയിനിന്റെ നിർമ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ റേക്കുകൾ പുറത്തിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സാധാരണ യാത്രക്കാർക്ക് സുഖകരവും താങ്ങാനാവുന്നതുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി ഈ നോൺ എസി വന്ദേ സാധരൻ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നോൺ എസി വന്ദേ സാധരൻ ട്രെയിനുകൾ 65 കോടി രൂപ ചെലവിൽ നിർമ്മിക്കും. ഈ വർഷാവസാനത്തോടെ ആദ്യ റേക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 24 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ വന്ദേസാധരൻ ട്രെയിനിൽ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എല്ലാ സീറ്റിലും ചാർജിംഗ് പോയിന്റുകൾതുടങ്ങിയ ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. മാത്രമല്ല, വന്ദേ ഭാരത് എക്‌സ്പ്രസിന് സമാനമായി ഓട്ടോമാറ്റിക് ഡോർ സംവിധാനവും ട്രെയിനിൽ സജ്ജീകരിക്കും
https://www.facebook.com/Malayalivartha


























