പോക്കും വരവും വിമാനത്തിൽ, തിരുവനന്തപുരത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലെത്തിയ കള്ളൻ പിടിയിൽ

നിരവധി പേരാണ് പ്രതിദിനം വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നത്. യാത്രക്കാർ തങ്ങൾക്ക് ആവശ്യമുള്ളതും വിലപിടിപ്പുള്ള സാധനങ്ങളുമായി യാത്രചെയ്യുമ്പോൾ അവ തക്കം പാർത്ത് മോഷ്ടാക്കൾ അപഹരിച്ച് കടന്നുകളയുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിമാനത്തില്‍ പോക്കും വരവും നടത്തി നിരവധി പേരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന ഒരു വെറൈറ്റി കള്ളൻ പിടിലായിരിക്കുകയാണ്.
വിമാനത്താവളത്തിൽവെച്ചു തന്നെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശി ഉമപ്രസാദിനെയാണ് പിടികൂടിയത്.
തെളിവുകളൊന്നും ബാക്കിവെക്കാതെ കട്ട മുതലുമായി വിമാനത്തിൽ തന്നെ സ്വദേശത്തേക്ക് മടങ്ങുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ വര്‍ഷം കൊച്ചിയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ള മുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha


























