മഴയില്‍ മുങ്ങി കേരളം വ്യാപക നാശനഷ്ടം;മഴ ശക്തമാകുന്നതോടെ ജനങ്ങള്‍ ഭീതിയില്‍,ഡാമുകള്‍ പലതും തുറന്നു,ഉള്ളതെല്ലാം പെറുക്കി കൂട്ടി ക്യാമ്പുകളിലേക്ക് ജനം,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കുക

മഴയില്‍ മുങ്ങി കേരളം ഉള്ളതെല്ലാം പെറുക്കി കെട്ടി ക്യാമ്പുകളിലേക്കോടി ജനം. കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. കൃഷിയിടങ്ങളെല്ലാം നശിച്ചു. വെള്ളക്കെട്ടില്‍ പൊറുതിമുട്ടി ജനം. ഇതേ രീതിയില്‍ മഴ തുടര്‍ന്നാല്‍ വന്‍ നാശമാണ് കാത്തിരിക്കുന്നത്. അതിന്റെ കൂടെ ഇടിത്തീ പോലെ മഴക്കാല രോഗങ്ങളും പെരുകുന്നു. ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു. ആരോഗ്യ വകുപ്പും വലയുന്നു. മഴ ശക്തമാകുന്നതോടെ ജനം ഭീതിയില്‍.
രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയില്‍ ജനജീവിതം ദുസ്സഹമായി. ഇന്നലെ രാത്രിയിലും ഇന്നുമായി അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. തിരുവല്ലയില്‍ പള്ളി തകര്‍ന്നുവീണു.
കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകര്‍ന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകര്‍ന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരില്‍ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു. അലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പന്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ആലപ്പുഴ തുമ്പോളി പ്രൊവിഡന്‍സ് ഹോസ്പിറ്റലിന് സമീപം റോജിയുടെ വീടിന് മുകളില്‍ മരം വീണു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ വലിയ ജുമാത്ത് പള്ളിക്ക് സമീപവും റോഡ് ഇടിഞ്ഞു. മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡാണ് തകര്‍ന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തില്‍ ആണ് മതില്‍ ഇടിഞ്ഞത്. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി കൊച്ചു കണാച്ചേരി റോഡിന് കുറുകെ കൂറ്റന്‍ മരം കടപുഴകി വീണു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരു ചക്ര വാഹനത്തിനും,പി ക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. തിരുവനതപുരം നെയ്യാറ്റിന്‍കരക്ക് അടുത്ത് കുന്നത്ത് കാലില്‍ മരം വീണ് വീട് തകര്‍ന്നു. ബെന്‍സിഗറിന്റെ വീടിന് മുകളിലാണ് മരം വീണത്. കിടപ്പ് രോഗി അടക്കം വീടിനുള്ളില്‍ ഉണ്ടായിരുന്നു എന്‍കുയിലും ത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന് കള്ളിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ക്കാണ് കാലിന് പരിക്കേട്ടു. വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ തൊട്ടടുത്ത വീട്ടിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. കൊല്ലം ചിതറ മുളളിക്കാട് ജംഗ്ഷന് സമീപം മരം റോഡിലേക്ക് വീണു. തൃശൂര്‍ പീച്ചി ഡാം റോഡില്‍ രാവിലെ കൂറ്റന്‍ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ പറപ്പൂര്‍ ചാലയ്ക്കല്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂര്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. വന്‍മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ആളൂര്‍ കല്ലേറ്റുക്കര, പുല്ലൂര്‍ മേഖലയിലാണ് വന്‍ നാശനഷ്ടമുണ്ടായത്.
ഇടുക്കി ശാന്തന്‍പാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അതേസമയം, ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഇന്നലെ കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചെറു അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. കണ്ണൂരിലും മലപ്പുറത്തും റോഡുകള്‍ ഇടിഞ്ഞുതാണു. പലയിടത്തും മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. തകര്‍ന്ന വൈദ്യുതി വിതരണം ശരിയാക്കാന്‍ മിക്ക ജില്ലകളിലും കെപിസിസി തീവ്രശ്രമം തുടരുകയാണ്. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള മറ്റ് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മിക്ക ജില്ലകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. മഴ ഇന്നും നാളെയും തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























