ആന്ധ്രയില്‍ നിന്ന് വിമാനത്തില്‍ വന്ന് മോഷണം;കേരളത്തിലെ ആഡംബര വീടുകള്‍ ഭ്രമിപ്പിച്ചു,ആന്ധ്രാക്കാരന്‍ കള്ളന്‍ ഒടുവില്‍ പിടിയില്‍,ഇയാളുടെ മൊഴിയെടുത്ത പോലീസ് ഞെട്ടി,കേരളം ഈ കള്ളന് ഹരം

ആന്ധ്രയില്‍ നിന്ന് വിമാനം കേറി കേരളത്തില്‍ എത്തും പിന്നെ മോഷണം. കേരളത്തിലെ ആഡംബര വീടുകലെ അമ്പരപ്പിക്കുന്നു, ഇവിടെ മോഷണം നടത്താന്‍ ഹരം. ഒടുവില്‍ ആ കള്ളനെ പോലീസ് പൊക്കി. മോഷണം നടത്താന്‍ വിമാനത്തില്‍ വരുന്ന സമ്പതി ഉമ പ്രസാദ് ഒടുവില്‍ പിടിയില്‍. പല ജോലി നോക്കി ഒന്നും ശരിയായില്ല ഒടുവില്‍ മോഷണത്തിലേക്ക് തിരിഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമ്പതി നഗരത്തിലെ കറക്കത്തിനിടയിലാണ് സ്വന്തം നാട്ടിലേക്കാള്‍ വലിയ സൗകര്യമുള്ള വീടുകള്‍ കണ്ടത്. പിന്നെ കേരളം ഒരു ഹരമായി മാറി.
പകല്‍ നഗരത്തില്‍ കറങ്ങിയ സ്ഥലങ്ങളിലെ ലൊക്കേഷന്‍ ഫോണില്‍നിന്ന് മനസിലാക്കിയാണ് രാത്രി മോഷണത്തിനെത്തിയതെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച സ്വര്‍ണം പേട്ട പാലത്തിനടിയിലെ തൂണിനിടയില്‍ പത്ര കടലാസില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള സമ്പതി ഹിമാലയം കീഴടക്കാന്‍ ആഗ്രഹിച്ചിരുന്നതായാണ് പൊലീസിനോടു പറഞ്ഞത്. ഇതിനു വലിയ ചെലവായതിനാല്‍ പിന്നീട് പട്ടാളത്തില്‍ ചേരാന്‍ ശ്രമിച്ചു. അതിനു കഴിയാതെ വന്നതോടെ വിവിധ ജോലികള്‍ നോക്കിയശേഷമാണു മോഷണത്തിലേക്കു തിരിഞ്ഞത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലും നിരവധി കേസുകളുണ്ട്.
ശ്രീപത്മനാഭ സ്വാമി ദര്‍ശനത്തിനുശേഷം നഗരം കാണാനിറങ്ങിയപ്പോഴാണ് വലിയ വീടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചിലതെല്ലാം പൂട്ടിയ നിലയിലായിരുന്നു. മോഷണത്തിനു സാധ്യതയുള്ള സ്ഥലമാണെന്നു മനസിലാക്കി നാട്ടിലെത്തി പദ്ധതി തയാറാക്കി. തലസ്ഥാനത്ത് വിമാനത്തില്‍ തിരിച്ചെത്തി തട്ടു പണിക്കാര്‍ കമ്പിവളയ്ക്കാന്‍ ഉപയോഗിക്കുന്ന പാരയും മറ്റു സാധനങ്ങളും നഗരത്തില്‍നിന്ന് വാങ്ങി.
ഓട്ടോയില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങി വീടുകള്‍ നിരീക്ഷിച്ചു. ആളുകളില്ലാത്ത വീടുകളുടെ ലൊക്കേഷന്‍ ഫോണില്‍ മനസിലാക്കി രാത്രിയെത്തി മോഷണം നടത്തി. കരിക്കകത്തെ വീട്ടില്‍നിന്നു മാത്രമാണ് വിരലടയാളം ലഭിച്ചത്. കമ്പിവളച്ച് സ്ഥിരം മോഷണം നടത്തുന്ന മോഷ്ടാക്കളുടെ വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ ഒഴികെ മറ്റെല്ലാം മറയ്ക്കുന്ന രീതിയിലായിരുന്നു മോഷണ സമയത്തെ വേഷവിധാനം. ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചു സൂചന ലഭിച്ചു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ സമ്പതി താമസിച്ച ഹോട്ടല്‍ മനസിലാക്കാനായി. വിമാന മാര്‍ഗം വീണ്ടും മോഷണത്തിനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു. മോഷ്ടിക്കുന്ന സ്വര്‍ണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























