വളര്‍ത്തി വലുതാക്കിയ ആളിന്... തന്നെ താനാക്കിയ ശരദ് പവാറിനെ അജിദ് പവാര്‍ നീക്കി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി അജിത് വിഭാഗം; അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍; ശരദ് പവാര്‍ വിരമിക്കണം, 83 വയസ്സായി എന്നാണ് ഇതൊക്കെ നിര്‍ത്തുക; രൂക്ഷ വിമര്‍ശനം

വളര്‍ത്തി വലുതാക്കിയ അമ്മാവന് തന്നെ അവസാനം കിട്ടി. സ്വരം നന്നായപ്പോള്‍ അടുത്തിടെ പാട്ട് നിര്‍ത്താനിരുന്നതാണ് ശരദ് പവാര്‍. അന്ന് രാജിവയ്ക്കാനിരുന്നതാണ്. എങ്കില്‍ ഇത്രയും ക്ഷീണം ഇല്ലായിരുന്നു.
ഇപ്പോഴിതാ എന്‍സിപി പിളര്‍ന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാര്‍ പക്ഷം. അജിത്ത് പവാര്‍ എന്‍സിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് അജിത് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
അതേസമയം, പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാര്‍- അജിത് പവാര്‍ പക്ഷങ്ങള്‍. പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്‍കി. അതേസമയം, 40 എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍. എന്‍ സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശരദ് പവാര്‍ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിര്‍ത്തുക റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സില്‍ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കല്‍ പ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയിലെ ഇരു വിഭാഗവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
എന്‍ സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.ശരദ് പവാര്‍ വിരമിക്കണം. 83 വയസ്സായി എന്നാണ് ഇതൊക്കെ നിര്‍ത്തുക റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സില്‍ വിരമിക്കുന്നു, ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കല്‍ പ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയിലെ ഇരു വിങവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിനും ആയുള്ള പോരാട്ടം ഇരു പക്ഷവും തുടങ്ങി.തിരഞ്ഞെടുപ്പ് കമ്മീഷനെ ശരദ് പവാര്‍ അജിത് പവാര്‍ പക്ഷങ്ങള്‍ സമീപിച്ചു.പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്‍കി. 40 എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലം അജിത് പവാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ രാഷ്ട്രപതിക്കൊപ്പമുള്ള പരിപാടികള്‍ റദ്ദാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് മുംബൈയില്‍ എത്തിയിരുന്നു. എന്‍സിപിയുടെ മുന്നണി പ്രവേശത്തില്‍ കടുത്ത അതൃപ്തിയിലായിരുന്നു. മുംബൈയില്‍ എത്തിയ ശേഷം അദ്ദേഹം എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. അവസാനം അജിത് പവാറിനെ അംഗീകരിച്ചു.
എന്തായാലും മഹാരാഷ്ട്രയില്‍ തിളങ്ങി നിന്ന വലിയ നേതാവാണ് ശരദ് പവാര്‍. ആദ്യം കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്നു. പിന്നീട് സോണിയയുമായുള്ള തര്‍ക്കത്തില്‍ എന്‍സിപി രൂപീകരിച്ച് വലിയ വിജയം നേടി. ഇപ്പോഴിതാ അജിത് പവാറിനാല്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























