മലപ്പുറത്ത് വിദ്യാലയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു...

മലപ്പുറത്ത് വിദ്യാലയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീന്‍ ആണ് ആമപ്പൊയില്‍ ജിഎല്‍പിഎസ് സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
അതേസമയം, തൃശൂരില്‍ കൂട്ടുകാരൊടൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്റെ മകന്‍ ജിസുന്‍ (17) ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ ഫയര്‍ഫോഴ്‌സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ നാല് അംഗങ്ങളും തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























