സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇക്കൊല്ലത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനം

സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇക്കൊല്ലത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്താനായി തീരുമാനിച്ചു.
തിരുവനന്തപുരത്താവും സംസ്ഥാനതല പരിപാടികള്‍. കേരളത്തിന് പുറത്തുനിന്നുള്ളവരെ കൂടി ആകര്‍ഷിക്കും വിധത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയമാക്കണം. വിവിധ വകുപ്പുകള്‍, പൊതുമേഖല-സഹകരണ-തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകള്‍ ഫ്ളോട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കണം.
കലാസാംസ്‌കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം ഓണം മാര്‍ക്കറ്റുകള്‍ ഉണ്ടാകണമെന്നും പ്രത്യേകം പച്ചക്കറി ചന്തകളും കുടുംബശ്രീ ചന്തകളും സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പരമാവധി വിലകുറച്ച് നല്‍കാനാവണം. വട്ടവട, കാന്തള്ളൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് സമാഹരിക്കണം. കേരളത്തില്‍ വേണ്ടത്ര ഉത്പാദിപ്പിക്കാത്ത പച്ചക്കറികള്‍ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























