കോട്ടയത്ത് നടുറോഡിലേക്ക് മരംകടപുഴകി വീണു, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം കൊല്ലാട് പാറക്കൽ കടവിൽ മരം കടപുഴകി വീണ് ഗതാഗതം തടസം അനുഭവപ്പെട്ടു. റോഡിന് നടുവിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അഗ്നി രക്ഷാ സേനാ സംഘവും പോലീസും എത്തി മരങ്ങൾ വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോണിന്റെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടിമാറ്റുന്നത് അടക്കമുള്ള ജോലികൾ നടത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ കനത്ത മഴയെ തുടർന്ന് മരക്കൊമ്പ് വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞു വീണിരുന്നു. തേക്ക് മരത്തിന്റെ ശിഖരങ്ങളാണ് പാർക്ക് ചെയ്തിരുന്ന കാറിന്റെയും ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണത്. ഈ സമയം പ്രദേശത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
https://www.facebook.com/Malayalivartha


























