ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവും വോളിബാളിന്റെ കായിക ഭൂപടത്തിലേക്കു തന്റെ എട്ടു മക്കളെയും സംഭാവന നല്‍കിയ വോളിബാള്‍ തറവാടിന്റെ അമ്മച്ചിക്ക് യാത്രാ മൊഴി

ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവും വോളിബാളിന്റെ കായിക ഭൂപടത്തിലേക്കു തന്റെ എട്ടു മക്കളെയും സംഭാവന നല്‍കിയ വോളിബാള്‍ തറവാടിന്റെ അമ്മച്ചിക്ക് യാത്ര മൊഴി. വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോര്‍ജിന്റെ മൃതദേഹം പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
നാടിന്റെ നാനാ തുറയിലുള്ള വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു.
രാവിലെ 10.30ന് വീട്ടില്‍ നിന്ന് ആരംഭിച്ച് സംസ്‌കാര ശുശ്രൂഷകള്‍ക്ക് പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ ശുശ്രുഷകള്‍ക്ക് ബിഷപ്പ് എമിറേറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റം ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. ജെറോം നടുവത്താനില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
" framebor
https://www.facebook.com/Malayalivartha


























