രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി.... നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി

നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് വ്യക്തമാക്കി തിരുവനന്തപുരം സിജെഎം കോടതി .
അതേസമയം മുന്‍ എം എല്‍ എമാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമാണ് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് തുടരന്വേഷണം തേടി ഇരുവരും ഇരുവരും കോടതിയെ സമീപിച്ചത്.
അതേസമയം, കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി യു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല. കക്ഷി ചേരണമെന്ന ആവശ്യം കേസ് നടപടികള്‍ വൈകിപ്പിക്കാനേ ഉപകരിക്കൂവെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹരജി പരിഗണിച്ചത്.
2015 മാര്‍ച്ച് 13നാണ് അന്നത്തെ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം എല്‍ എമാര്‍ നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കിയത്.
"
https://www.facebook.com/Malayalivartha


























