ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു...

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 423.98 ആണ് അണക്കെട്ടിന്റെ പരമാവധി ജല സംഭരണശേഷി.
ജലനിരപ്പ് 422ല്‍ എത്തിയാല്‍ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും 423 മീറ്ററായാല്‍ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. തുടര്‍ന്ന് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി വിട്ടേക്കും.
"
https://www.facebook.com/Malayalivartha


























