Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൈതോല പായയിൽ ഒറ്റപ്പെട്ട് പിണറായി; ആരും കമാന്ന് മിണ്ടുന്നില്ല; അമർഷത്തിൽ ക്ലിഫ് ഹൗസും പമ്പയും

06 JULY 2023 12:52 PM IST
മലയാളി വാര്‍ത്ത
  സി പി എമ്മിൽ എന്തൊക്കെയാ സംഭവിക്കും എന്ന തോന്നലിൽ കേരളം. മുമ്പൊരിക്കലും   ഉണ്ടായിട്ടില്ലാത്ത ഒരു വികാരമാണ് സി പി എം പ്രവർത്തകരിൽ ഇപ്പോൾ  ഉണ്ടായിരിക്കുന്നത്.കൈതോലപ്പായ വിവാദത്തിൽ ഓട മാലിന്യം പോലെ നാറിയ മുഖ്യമന്ത്രി പിണറായി വിജയനെ  സഹമന്ത്രിമാരും ഘടകകക്ഷികളും സഹായിക്കാത്തതിൽ ക്ലിഫ് ഹൗസിലും മന്ത്രി മുഹമ്മദ് റിയാസിൻെറ ഔദ്യോഗിക വസതിയായ പമ്പയിലും അമർഷം പുകയുകയാണ്. മുഖ്യമന്ത്രി കരകയറാൻ കഴിയാത്ത പ്രതിസന്ധിയിലായിട്ടും ഒരാളും അദ്ദേഹത്തെ സഹായിക്കാനില്ലാത്തതിലാണ് പ്രതിഷേധം.മുഖ്യമന്ത്രിയാകട്ടെ സഹപ്രവർത്ത കരോടെല്ലാം ക്ഷോഭത്തിലാണ്. മന്ത്രിമാരോട്  പോലും കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം മനസ് തുറന്നിട്ടില്ല. അതിനിടെ ശക്തിധരന് എതിരായ പോലീസ് അന്വേഷണവും സർക്കാരിനും സി പി എമ്മിനും  വിനയായി മാറിയിരിക്കുകയാണ്.ഇ.പി.ജയരാജൻ ഒഴിച്ച് ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നില്ല . .പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും നിശബ്ദത തുടരുന്നു. നാട്ടുകാരാകട്ടെ കൈതോലപായയിലെ കഥകൾ കേട്ട്  ചിരിച്ചു മരിക്കുന്നു. ശക്തിധരന് സിന്ദാബാദ് വിളിക്കുന്നു. ഷാജൻ സ്കറിയക്ക് പിന്നാലെ പദയാത്ര നടത്തുന്നു.           ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴി പൊലീസ് എടുത്തെങ്കിലും ശക്തിധരനെ ഒരു തരത്തിലും അവർ അലോസരപ്പെടുത്തിയില്ല. തികഞ്ഞ ബഹുമാനത്തോടെയായിരുന്നു മൊഴിയെടുപ്പ്. ഇന്നത്തെ സാഹചര്യത്തിൽ സി പി എം ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടെന്നാണ് പോലീസിൻ്റെ തീരുമാനം. നാളെ ശക്തിധരൻ അധികാരപർവം കൈയാളുമോ എന്ന സംശയവും പോലീസിനുണ്ട്. മന്ത്രിമാരുടെ മൗനം തന്നെയാണ് പോലീസിനെ ഇങ്ങനെ ഒരു  വിഷമവൃത്തത്തിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ കപ്പൽ മുങ്ങുകയാണെന്ന സംശയം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കുന്നു.   കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി. 

ബെന്നി ബെഹ്നാൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ. എന്നാല്‍, ആര്, എവിടെ വച്ച് , എപ്പോൾ പം കൈമാറിയെന്ന ചോദ്യക്കൾക്ക് ശക്തിധരൻ മറുപടി പറഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ  പൊലീസിനോട് വെളുപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോളത്തെ ഒരു മന്ത്രിയും ചേർന്ന് രണ്ട് കോടിയിലധികം രൂപ കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയിരുന്നത്.          
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്.  കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു.  ഇതിലെ സൂചനകളിൽ നിന്നും വ്യക്തികൾ ആരൊക്കെയാണെന്ന് വ്യക്തമായിരുന്നു.   മറുനാടൻ മലയാളിയെ അനുകൂലിക്കാത്തവർ പോലും മറുനാടനും ഷാജനും അനുകൂലമായി നിലപാട് എടുത്തു എന്നതാണ്  പിണറായിയുടെ ഓപ്പറേഷൻ ഉണ്ടാക്കിയ ഏക നേട്ടം.ശക്തിധരനും ഇതേ നേട്ടം തന്നെ ഉണ്ടായിരിക്കുന്നു. ഇത്രയധികം വിവാദങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി തീർത്തും ഒറ്റപ്പെട്ടു എന്ന വികാരമാണ് മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമുള്ളത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഷ്യാനെറ്റിന് താൻ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടും മന്ത്രിമാരും സി പി എം നേതാക്കളും മാനം തുടരുന്നതിലാണ്  മന്ത്രി റിയാസിന് അമർഷം.             സി പി ഐ  നേതാവ് കാനം രാജേന്ദ്രനും എ.കെ.ബാലനെ പോലുള്ള മുതിർന്ന നേതാക്കളും മുഖ്യമന്ത്രിയെ അനുകൂലിക്കാത്തതിൽ  റിയാസിന് അമർഷമുണ്ട്.അടുത്ത കാലം വരെ എന്തിലും പ്രതികരിച്ചിരുന്ന എ.കെ.ബാലൻ ഇപ്പോൾ പൂർണ നിശബ്ദ തയാണ് പുലർത്തുന്ന ത്. മുഖ്യമന്ത്രിക്കും ഇതേ തോന്നൽ തന്നെയാണ് ഉള്ളത്. എന്നാൽ അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടല്ല. ആരോപണങ്ങളിൽ   മുഖ്യമന്ത്രിക്ക് വലിയ മനോവേദന ഉണ്ടെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശമാണ് മന്ത്രിക്ക് തിരിച്ചടിയായത്. ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്.  എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായത്.

     

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു  മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്. 


നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം. 


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ   പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.  എല്ലാവരും  അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.

 

എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.മുതിർന്ന നേതാക്കളെ പിണക്കി ഇമേജിൻ്റെ തടവറയിലുള്ള യുവ നേതാക്കളെ മുൻനിരയിൽ എത്തിച്ചതാണ്  പിണറായിക്ക്  വിനയായത്. ശക്തിധരൻ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ   സി. പി എമ്മിനെ സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കൾ ശക്തിക്ക് പിന്നാലെ പോയി. ശക്തിയുടെ അഭിപ്രായം ജനങ്ങൾ വിശ്വസിക്കുന്ന സാഹചര്യം വന്നു ചേർന്നത് ആരോപണങ്ങളെ പ്രതിരോധിക്കാത്തതു കൊണ്ടാണെന്ന് പിണറായിക്കും റിയാസിനുമറിയാം.പാർട്ടിയിലെ ആദർശ താരങ്ങളെല്ലാം ശക്തിധരന് പിന്നാലെയാണ്. പഴയ വി എസ് ഗ്രൂപ്പിനെ പുനർജീവിപ്പിക്കാനും ശക്തിധരന് കഴിഞ്ഞു. ഏതാനും വർഷങ്ങളായി ചത്തു കിടന്ന വി എസ് ഗ്രൂപ്പിന്  ജീവിതം നൽകാൻ ശക്തിക്ക് കഴിഞ്ഞു. സി പി എമ്മിൽ എന്തെങ്കിലും സംഭവിക്കും എന്ന തോന്നൽ പ്രവർത്തകരിലുണ്ടായത് ഇങ്ങനെയാണ്.

 

 

 

 

മുഹമ്മദ്  റിയാസിനെ ഇറക്കി കളിക്കുകയായിരുന്നു  മുഖ്യമന്ത്രി ഇതുവരെ..2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം സമുദായത്തിൻ്റെ ഏകീകരണം നടത്തി ഇടതു മുന്നണിയുടെ സ്വാധീനം ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.ഇടതു മുന്നണിക്ക് അനുകൂലമായി  മുസ്ലീം സമുദായത്തിൻ്റെ ഏകീകരണം നടക്കുന്നതിൽ ബിജെപി പരസ്യമായ അത്യപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പുതിയ നീക്കത്തിൽ ബിജെപി സന്തുഷ്ടരാണ്. 2026 ൽ റിയാസിനെ മുഖ്യമന്ത്രിയാക്കി ഇടതു മുന്നണി അധികാരം പിടിക്കാനുള്ള തന്ത്രങ്ങളാണ് പിണറായി വിജയൻ നടത്തുന്നത്. ഇതിന് വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തന്നെ പിണറായി തയ്യാറാക്കിയിട്ടുണ്ട്.   ക്രൈസ്തവ മതവിഭാഗങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്

 

രംഗത്തെത്തിയത് ഇതിൻ്റെ ഭാഗമാണ്. ബി ജെ പി ക്കെതിരെ മുസ്ലീം ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് പിണറായി  റിയാസിനെ ഏൽപ്പിച്ചിരിക്കുന്നത്.. ഇതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന്  കടുത്ത അമർഷമുണ്ട്. റിയാസിന് വേണ്ടിയാണെങ്കിൽ  2026 ൽ പാർട്ടി അധികാരത്തിൽ വരേണ്ടതില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ മനസിലിരുപ്പ്.                 മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുന്നതിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും കണഷ്യൂഷനുണ്ട്.   ശക്തിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ മൗനമെന്ന് വ്യാഖ്യാനിക്കുന്ന നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ നിശബ്ദത തുടർന്നാൽ ആരോപണം തനിയെ മരിക്കും എന്നാണ് മുഖ്യമന്ത്രിയുടെ മനസിലിരുപ്പ്.   മാധ്യമങ്ങളെ

ല്ലാം സർക്കാരിന് എതിരായതിനാൽ മുഖ്യമന്ത്രിയുടെ പരിപാടി വിജയിക്കാനള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രി ദുർബലനായാൽ റിയാസിൻ്റ ഭാവിയും തകരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇക്കാര്യം മനസിലാക്കി വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ രംഗത്തിറക്കി പിണറായിയെ പ്രതിരോധിക്കാൻ മന്ത്രി റിയാസ് ശ്രമിക്കുന്നുണ്ട്. എന്നാൽ വിജയിക്കുമോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends