എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍... അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനായി ഹൈക്കോടതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ നിരന്തരം ഹര്‍ജികള്‍ ലഭിക്കുന്നതിലുള്ള അതൃപ്തി അറിയിച്ചത്. ഈ വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇന്നലെയും അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരു ഹര്‍ജി തങ്ങളുടെ മുന്നില്‍ വന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അരിക്കൊമ്പന്‍ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കാനായി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആന എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ആന ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. അതിനാല്‍ ഹര്‍ജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈക്കോടതിയിലാണോ ഫയല്‍ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു
. എന്നാല്‍ ആന എവിടെയെന്ന് മനസിലാക്കി ഹര്‍ജിയെവിടെ ഫയല്‍ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറഞ്ഞു. തുടര്‍ന്ന് സംഘടന തങ്ങളുടെ ഹര്‍ജി പിന്‍വലിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചതാണ് പിഴയ്ക്ക് കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിന്‍വലിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും തുറന്ന കോടതിയില്‍ അത് പിന്‍വലിക്കാന്‍ ബെഞ്ച് തയ്യാറായില്ല.
"
https://www.facebook.com/Malayalivartha


























