വെള്ളമുണ്ടെന്ന് അറിയാതെ മുന്നോട്ട് എടുത്തു, കോട്ടയത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു

കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കാർ പുറത്തെടുത്തു. പുതുപ്പള്ളി പള്ളിക്കു മുന്നിലെ റോഡിലാണ് കാർ കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ അകപ്പെട്ടത്. വെള്ളമുണ്ടെന്നറിയാതെ മുന്നോട്ടു എടുത്ത കാറാണ് കനത്ത വെള്ളത്തിൽ മുങ്ങിപ്പോയത്.
പുതുപ്പള്ളി കൊട്ടാരത്തിൽ ക്കടവിലാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ റിജു , മക്കളായ റിമൽ , ലായൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. പൂർണ്ണമായും മുങ്ങിപ്പോയ കാർ ക്രെയിൻ ഉപയോഗിച്ചാണ് വ്യാഴാഴ്ച രാവിലെ പുറത്തെടുത്തത്. ജില്ലയിൽ വ്യാഴാഴ്ചയും മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























