കോട്ടയത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ

കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുന്നരയോടെയായിരുന്നു സംഭവം. തൃക്കൊടിത്താനം ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദിത്യയും സുഹൃത്തുക്കളും.
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ആദിത്യ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാർ വിവരം തൃക്കൊടിത്താനം പൊലീസിനെ അറിയിച്ചു. ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. മുന്നരയോടെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.
https://www.facebook.com/Malayalivartha


























