കോട്ടയത്ത് കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണു, വീട്ടിലുണ്ടായിരുന്നവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയത്ത് കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈക്കം തലയാടത്താണ് സംഭവം. കുറശ്ശരിൽ വീട്ടിൽ ഷിഹാബ് കെ സൈനുവിന്റെ വീട്ടിൽ ആണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയിലെ മഴയിലും കാറ്റിലുമാണ് മരം കടപുഴകി വീണത്.
വീടിനും കാർ ഷെഡ്ഢിനും, ഷെഡ്ഢിൽ ഉണ്ടായിരുന്ന വാഹനങ്ങൾക്കും കാര്യമായ നഷ്ടം സംഭവിച്ചു. തുടർന്ന് താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 37, ചങ്ങനാശേരി താലൂക്ക് - 4, മീനച്ചിൽ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 224 കുടുംബങ്ങളിലെ 660 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 266 പുരുഷന്മാരും 278 സ്ത്രീകളും 116 കുട്ടികളുമാണുള്ളത്.
https://www.facebook.com/Malayalivartha


























