അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും; കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം ഇങ്ങനെ

സംസ്ഥാനത്ത് വൈകി എത്തിയ കാലവർഷം ശക്തമായി കൊണ്ടിരിക്കുകയായിരുന്നു. അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ നേരിട്ട് കൊണ്ടിരിക്കുകയാണ് . പ്രളയത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇപ്പോൾ ഇതാ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്. കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ പ്രവചനം കേരളത്തിനാകെ ആശ്വാസകര്യമാകുന്നു അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു . നാളെയും മറ്റന്നാളും കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ കേരളത്തിൽ നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയിൽ നിന്ന് കേരളത്തിന് ആശ്വാസമാകും എന്നതാണ്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ ഏറെ ദുരിതമാണ് സംസ്ഥാനത്ത് വിതച്ചത്. തോരാ മഴ, ഭൂമിക്കടിയിൽ മുഴക്കം, മിന്നൽച്ചുഴലി, കടൽ ക്ഷോഭം. കാലവർഷ കെടുതിയിൽ ജനം നട്ടം തിരിയുകയാണ്. . ഇന്നലെ പകൽ മഴയ്ക്ക് ചിലയിടങ്ങളിൽ അൽപ്പം ശക്തി കുറഞ്ഞെങ്കിലും രാത്രി മഴ കനത്തു. വിവിധ സ്ഥലങ്ങളിൽ നൂറുക്കണക്കിന് മരങ്ങളാണ് കടപുഴകിയത്. ഡാമുകളിൽ ഉൾപ്പെടെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് ഉയർന്നു.
പുതുക്കാട്, ആമ്പല്ലൂർ, തൃക്കൂർ മേഖലകളിൽ ഇന്നലെ രാവിലെയുണ്ടായ ഭൂചലനവും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചാലക്കുടി മേഖലയിലുണ്ടായ മഴയും അതോടൊപ്പം നിറുത്താതെ പെയ്യുന്ന മഴയും ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയത്. കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha


























