ഇൻഡോർ - ഭോപ്പാൽ, ഭോപ്പാൽ - ജബൽപൂർ, നാഗ്‌പൂർ - ബിലാസ്‌പൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് നിരക്ക് കുറക്കും

വന്ദേ ഭാരതുമായി ബന്ധപ്പെട്ടു ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. ട്രെയിനുകളുടെ ടിക്കറ്റ് വില കുറയ്ക്കുന്നതായുള്ള റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നടപടി കൊണ്ടുവരുന്നതെന്ന് റെയിൽ വേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവ് വരുന്നുണ്ട്.
ഇൻഡോർ - ഭോപ്പാൽ, ഭോപ്പാൽ - ജബൽപൂർ, നാഗ്‌പൂർ - ബിലാസ്‌പൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്കായിരിക്കും നിരക്ക് കുറയ്ക്കുക. ഈ മേഖലകളിൽ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ജൂണിലെ റിപ്പോർട്ട് അനുസരിച്ച് 29ശതമാനം മാത്രം യാത്രക്കാരാണ് ഇവിടെ യാത്ര ചെയ്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം .
ഇൻഡോർ-ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വൺവേ ടിക്കറ്റിന് 950 രൂപയാണ്. പക്ഷേ എക്‌സിക്യൂട്ടീവിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാരന് 1,525 രൂപ നൽകണം എന്നതാണ് ശ്രദ്ധേയമായ കാര്യം . നാഗ്പൂർ - ബിലാസ്‌പൂർ നിരക്ക് വന്ദേ ഭാരത് എക്‌സിക്യൂട്ടിവ് നിരക്ക് 2045രൂപയാണ്. സാധാരണ നിരക്ക് 1075രൂപ.
https://www.facebook.com/Malayalivartha


























