കുരുതംകോട് വിശുദ്ധ മരിയഗൊരേറ്റി ദൈവാലയത്തിൽ ആഘോഷമായ ഇടവകത്തിരുനാളിന് തുടക്കം

കുരുതംകോട് വിശുദ്ധ മരിയഗൊരേറ്റി ദൈവാലയത്തിൽ ആഘോഷമായ ഇടവകത്തിരുനാൾ ആരംഭിച്ചു. തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാദർ ജോസഫ് ലിവേര നിർവ്വഹിച്ചു. തുടർന്ന് കാട്ടാക്കട ഫെറോന ഇടവക വികാരി ഫാദർ വത്സൻ ജോസ് അർപ്പിച്ച വിശുദ്ധ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
'വിശ്വാസാധിഷ്ഠിത മൂല്യങ്ങൾ ആധുനിക കുടുംബ ജീവിതത്തിൽ' എന്ന വിഷയത്തിൽ തൂങ്ങാംപാറ ഇടവക വികാരി ഫാദർ ജെറാൾഡ് മാത്യൂസ് വചന സന്ദേശം നൽകി. ശനിയാഴ്ച തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും.
ഈ മാസം 9വരെയാണ് പെരുന്നാൾ.. ഞായറാഴ്ച്ച മംഗലയ്ക്കൽ പ്രയർ കാർമൽ സദനിലെ ഫാദർ പിയോ ആഘോഷമായ തിരുനാളിന്റെ സമാപന ദിവ്യബലി അർപ്പിക്കും.
https://www.facebook.com/Malayalivartha


























