കേദാർനാഥ് ക്ഷേത്രത്തിനു മുന്നിൽ യുവതിയുടെ പ്രൊപ്പോസല്‍...ഈ പ്രൊപ്പോസൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്....ദൃശ്യങ്ങളിൽ ബദ്രി-കേദാർനാഥ് ക്ഷേത്രകമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു...

ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്താണെന്ന് വച്ചാൽ സോഷ്യൽ മീഡിയായ പ്ലാറ്റ് ഫോമുകളിലും അതുപോലെ യൂറ്റൂബിലും വൈറലാവാൻ വേണ്ടി നല്ല കണ്ടന്റുള്ള വീഡിയോ എന്നതിനുപരി ഏതു വിധേനയും വൈറലാവുക എന്നുള്ളത് ലക്ഷ്യം, അതിനു വേണ്ടി ഇന്ന് ഇത്തരം പ്ലാറ് ഫോമുകളിൽ കട്ടികൂട്ടുന്നതിനൊന്നും യാതൊരു കുറവുമില്ല. വളരെ അപകടം നിറഞ്ഞ രീതിയിൽ എല്ലാം വിഡിയോകൾ ചിത്രീകരിക്കുകയും, അതിൽ നിന്നും വരുമാനം കണ്ടെത്തി ജീവിക്കുകയുമാണ് ഒരുകൂട്ടർ ചെയുന്നത്. ചുരുക്കി പറഞ്ഞാൽ വൈറലാവാൻ എന്തും ചെയുക അതാണ് പോളിസി. എന്നാലിപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായതും ആളുകളുടെ ഭാഗത്തു നിന്നും വരുന്നത്. വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നയാളെ പ്രൊപ്പോസ് ചെയ്യുന്നത് ലോകത്തെങ്ങും നടക്കുന്ന കാര്യമാണ്. ടൂറിസ്റ്റ് സ്പോട്ടുകളിലും പാർട്ടികളിലും പങ്കാളിയെ ഞെട്ടിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ രംഗങ്ങൾ ധാരാളമായി സോഷ്യൽമീഡിയയിൽ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെ ഈ വെറൈറ്റി പ്രൊപ്പോസൽ വെറലാവുകയാണ്.
അതിനു രണ്ടു കാരണങ്ങളുണ്ട്.ഒന്ന്, ഒരു സ്ത്രീയാണ് പുരുഷനെ പ്രൊപ്പോസ് ചെയ്തത്. അതില്‍ യാതൊരു പ്രത്യേകതയും ഇല്ലെങ്കിലും ഇന്ത്യക്കാർക്ക് ഇതത്ര പരിചയമുള്ളതല്ല, അതുകൊണ്ടുതന്നെ പലർക്കും പുതുമ തോന്നിയെന്നാണ് സമൂഹമാധ്യമത്തിൽ അഭിപ്രായങ്ങൾ. രണ്ട്. പ്രൊപ്പോസൽ നടന്ന സ്ഥലം.വിനോദസഞ്ചാര കേന്ദ്രങ്ങളോ, പാർക്കോ പാർട്ടികളോ ഒന്നുമല്ല യുവതി പ്രൊപ്പോസലിനായ് തിരഞ്ഞെടുത്തത്, മറിച്ച് കേദാർനാഥ ക്ഷേത്രമായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇരുവരും പ്രാർഥിക്കുകയും ശേഷം പെൺകുട്ടി മുട്ടുകുത്തിനിന്ന് ബോയ്ഫ്രണ്ടിനെ മോതിരം അണിയിക്കുകയുമായിരുന്നു. പക്ഷേ ഈ പ്രൊപ്പോസൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.പുണ്യസ്ഥലങ്ങളിൽ മൊബൈൽ ഫോൺ നിയന്ത്രണം വേണമെന്നും, അങ്ങനെ ചെയ്താൽതന്നെ വലിയ ആൾക്കൂട്ടങ്ങൾ കുറയുമെന്നും എഴുതിയ കുറിപ്പനോടൊപ്പമാണ് വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.ഭക്തർ ആരാധനയോടെ മാത്രം സന്ദർശിക്കുന്ന ഈ സ്ഥലത്ത് ഇത്തരത്തിലെ പ്രവർത്തികള്‍ ചെയ്തത് വിശ്വാസത്തിനു മേലുള്ള പ്രഹരമായാണ് പലരും കണ്ടത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. വിവാഹം നടക്കുന്നത് ക്ഷേത്രങ്ങളിൽ വച്ചാണല്ലോ, പിന്നെന്താണ് ഇങ്ങനെ ചെയ്താൽ പ്രശ്നമെന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും പ്രൊപ്പോസലും പെണ്ണും ചെക്കനുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായി.പ്രണയാഭ്യർത്ഥനയുടെ ദൃശ്യങ്ങൾ രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ കർശന നടപടിയുമായി ഉത്തരാഖണ്ഡ‌് പൊലീസ്. ദൃശ്യങ്ങളിൽ ബദ്രി-കേദാർനാഥ് ക്ഷേത്രകമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ ദൃശ്യങ്ങളും റീലുകളും ചിത്രീകരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രപരിസരത്ത് വീഡിയോകൾ ചിത്രീകരിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്മിറ്റി പൊലീസിന് കത്ത് നൽകിയിരുന്നു. ഇത്തരം വീഡിയോകൾ ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും കമ്മിറ്റി പരാതിപ്പെട്ടു. എന്നാൽ വിമർശനങ്ങൾക്കിടയാക്കിയ വീഡിയോയെക്കുറിച്ച് പരാതിയിൽ പരാമർശിച്ചില്ല.കേദാർനാഥ് ക്ഷേത്രത്തിൽ കാമുകനുമൊത്ത് നടക്കുകയായിരുന്ന യുട്യൂബറായ യുവതി പെട്ടെന്ന് മുട്ടുക്കുത്തി നിന്ന് പ്രണയാഭ്യർത്ഥന നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവർ അത്ഭുതത്തോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജൂൺ 30ന് നടന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അനേകം പേർ ഇവരുടെ പ്രവർത്തിയെ വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























