അരികൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച്, ഇപ്പോൾ കോടതിയുടെ ക്ഷമയും നഷ്ടപ്പെട്ടിരിക്കുകയാണ്....എല്ലാവരെയും പറപ്പിച്ച് കോടതി..എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ഓരോ ഹർജികൾ വരികയാണ്...

അരികൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് പരിഗണിച്ചു ഇപ്പോൾ കോടതിയുടെ ക്ഷമയും നഷ്ടപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി ഇവിടെ അരികൊമ്പൻ ഒരു വിഷയമായിട്ട്. ആദ്യം ജനങ്ങൾക്കായിരുന്നു അരികൊമ്പനെ കൊണ്ട് ബുദ്ധിമുട്ട്, പിന്നെ വനം വകുപ്പിനായി, പിന്നെ തമിഴ് നാട്ടിലെ ജനങ്ങൾക്കായി പിന്നെ തമിഴ് നാട് വനംവകുപ്പിനായി , ഇപ്പോഴിതാ കോടതിക്കാണ് പൊറുതി മുട്ടിയിരിക്കുന്നത്. അരികൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് ക്ഷമ നശിച്ചുവെന്ന് സുപ്രീം കോടതി. വാൽകിംഗ് ഐ ഫൗണ്ടേഷൻ എന്ന സംഘടന അരികൊമ്പനുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി തങ്ങളുടെ അതൃപ്തി അറിയിച്ചത്. തുടർന്ന് വാൽകിംഗ് ഐ ഫൗണ്ടേഷന് 25,000 രൂപ പിഴയും സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎം നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാൽകിംഗ് ഐ ഫൗണ്ടേഷന് പിഴ നൽകിയത്.'അരികൊമ്പൻ കാരണം ഞങ്ങൾ പൊറുതിമുട്ടി.
എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ഓരോ ഹർജികൾ വരികയാണ്. ഇന്നലെയും ഒരു ഹർജി ഞങ്ങൾ റദ്ദാക്കി. നിങ്ങൾക്ക് ഈ ഹർജികളുമായി കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.'- സുപ്രീം കോടതി അറിയിച്ചു. അരികൊമ്പൻ നിലവിൽ എവിടെയാണെന്നും എന്താണ് അവസ്ഥ എന്ന് അറിയില്ലെന്നും കോടതി കൃത്യത വരുത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ കാട്ടിലുള്ള ആന എവിടെയാണെന്ന് എന്തിന് നിങ്ങൾ അറിയണമെന്ന് ബെഞ്ച് ചോദിച്ചു. ലക്ഷക്കണക്കിന് ആളുകൾ കേസ് ഉറ്റുനോക്കുകയാണെന്നും ആർട്ടിക്കിൾ 32 പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അഭിഭാഷകൻ വിമർശനം ഉന്നയിച്ചതോടെയാണ് ബെഞ്ച് പിഴ വിധിച്ചത്.കേരളത്തിലേക്ക് അരികൊമ്പനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി മാർച്ച് 31ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ വിഷയത്തിലുള്ള സംസ്ഥാനത്തിന്റെ ഹർജിയും ഏപ്രിൽ 17 ന് സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ നിരന്തരം ഹർജികൾ ലഭിക്കുന്നതിലുള്ള അതൃപ്‌തി പ്രകടിപ്പിച്ചത്. അരിക്കൊമ്പൻ വിഷയത്തിൽ ഇന്നലെയും ഒരു ഹർജി തങ്ങളുടെ മുന്നിൽ വന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ തമിഴ്നാട് സർക്കാറിനോട് ഇക്കാര്യം വ്യക്തമാക്കണമെന്ന് നിർദ്ദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആന ഇപ്പോൾ എവിടെയെന്ന് അറിയില്ല. അത് എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ ഹർജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.
https://www.facebook.com/Malayalivartha


























