"മറുനാടൻ മലയാളി" എന്ന ചാനലും, സാജൻ സക്കറിയ ജി എന്ന മാധ്യമ പ്രവർത്തകനും, ഇപ്പൊൾ പലയിടത്തും നിറഞ്ഞു നിൽക്കുക ആണല്ലോ... കേരളത്തിൽ എത്രയോ മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും, പടച്ചു വിടുന്ന പല വാർത്തകളും തീർത്തും സത്യസന്ധമാണോ ? മറുനാടനു വേണ്ടി സന്തോഷ് പണ്ഡിറ്റ് രംഗത്ത്..

കുറച്ചു ദിവസമായി മറുനാടൻ മലയാളീ എന്ന ഓൺലൈൻ ചാനലിനെതിരെ അക്രമം തുടങ്ങിയിട്ട്. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ്നടപടിക്കെതിരെ താനെന്ന രൂക്ഷമായ വിമർശനമാണ് ഉയർന്നു കേട്ട് കൊണ്ട് ഇരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്."മറുനാടൻ മലയാളി" എന്ന ചാനലും, സാജൻ സക്കറിയ ജി എന്ന മാധ്യമ പ്രവർത്തകനും ഇപ്പൊൾ പലയിടത്തും നിറഞ്ഞു നിൽക്കുക ആണല്ലോ...ചില പ്രമുഖ രാഷ്ട്രീയക്കാർക്കും, ചില വമ്പൻ വ്യവസായികൾക്കും എതിരെ അദ്ദേഹം വാർത്തകൾ പുറത്ത് വിട്ടു എന്നാണല്ലോ കേസ്... അതിൽ സത്യം ഉണ്ടെങ്കിൽ ബഹുമാനപ്പെട്ട കോടതിയില് അദ്ദേഹം അത് തെളിയിക്കുക..
അല്ലെങ്കിൽ കോടതി കൊടുക്കുന്ന ശിക്ഷ വാങ്ങുക..പക്ഷേ, ഇന്ന് കേരളത്തിൽ എത്രയോ മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും പടച്ചു വിടുന്ന പല വാർത്തകളും തീർത്തും സത്യസന്ധമാണോ ? പലരും ചില രാഷ്ട്രീയക്കാരെ , ചില മതക്കാരെ സുഖിപ്പിക്കുവാൻ മാത്രം വാർത്തകൾ വളച്ച് ഒടിച്ചു കൊടുക്കാറില്ലേ? യാതൊരു തെളിവും ഇല്ലാതെ വാർത്ത കൊടുക്കുന്ന അവർക്കെതിരെ ഇതുവരെ കേരളത്തിൽ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ ? ഇത്തരം കളവ് പ്രചരിപ്പിച്ച മാധ്യമ പ്രവർത്തകരെ ഇതുവരെ ഇവിടെ ശിക്ഷിച്ചിട്ടുണ്ടോ ?അറിയാവുന്നവർ പറഞ്ഞു തരിക...എപ്പോഴും വ്യക്തമായ തെളിവുകൾ ഉള്ള കാര്യങ്ങളിൽ മാത്രം വാർത്ത സൃഷ്ടിക്കുവാൻ കേരളത്തിലെ എല്ലാ reporter മാരും ശ്രദ്ധിക്കുക... കഴിയുന്നതും എത്ര പ്രശസ്ഥർ ആണെങ്കിലും ആരുടെയും വ്യക്തിപരമായ ജീവിതം വെച്ച് വാർത്ത കൊടുക്കരുത്... എൻ്റെ അഭിപ്രായം ആണ്...(വാൽ കഷ്ണം... ഞാൻ മനസ്സിലാക്കുന്നത് .ഇന്ന് കേരളത്തിൽ ഏറ്റവും പ്രശസ്തനായ മാധ്യമ പ്രവർത്തകകൻ സാജൻ സക്കറിയ ജി ആണ്....
ഇപ്പോഴത്തെ വിവാദം, പ്രശ്നങ്ങൾ ഇദ്ദേഹത്തിന് കൂടുതൽ മൈലേജ് ഉണ്ടാക്കി കൊടുക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ങാ.. ഈ സമയവും കടന്നു പോകും...)എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം നടപടിയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു..മറുനാടൻ മലയാളി പോലെയുള്ള ഓൺലൈൻ മാധ്യമങ്ങളെ സർക്കാരിന് പേടി ആണെന്നും, അതുകൊണ്ടാണ് കേസ് എടുക്കുന്നതെന്നും സതീശൻ പറഞ്ഞു. സൈബർ ഇടങ്ങളിൽ മറുനാടൻ മലയാളിയെ ആക്രമിക്കുകയാണ്. മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ്. സർക്കാരിന് പേടിയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്ത് വന്നിരുന്നു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേഴ്‌വി ഇല്ലാത്ത നടപടിയാണിത്.
മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു. ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.എന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha


























