മൃഗശാലയില്‍ നിന്നും ചാടിപ്പോയ പെണ്‍ഹനുമാന്‍ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ പെണ്‍ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ആഴ്ചകളായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച കുരങ്ങനെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. കേന്ദ്രത്തിന്റെ ശുചിമുറിയ്ക്കുള്ളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് കുരങ്ങന്‍ മൃശാലയില്‍ നിന്ന് പുറത്തുകടന്നത്. അതിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടുവന്നിരുന്ന കുരങ്ങിനെ മൃഗശാല ജീവനക്കാര്‍ നിരീക്ഷിച്ച് വന്നിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
തിരുപ്പതി മൃഗശാലയില്‍ നിന്നാണ് ഒരു ജോഡി ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ എത്തിച്ചത്. പുതുതായി എത്തിച്ച കുരങ്ങിനെ സന്ദര്‍ശകര്‍ക്ക് കാണാന്‍ തുറന്ന് വിടുന്ന ചടങ്ങുകള്‍ക്ക് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് ചാടിപ്പോയത്. ആദ്യം മൃഗശാലയിലെ തന്നെ മരങ്ങളില്‍ തങ്ങിയ കുരങ്ങ് പിന്നീട് പുറത്തുകടന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുകയായിരുന്നു.
കുരങ്ങിന്റെ ആരോഗ്യസ്ഥിതി അടക്കം പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടില്ല എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പബ്‌ളിക് ലൈബ്രറിയിലെ മരത്തില്‍ ദിവസങ്ങളോളം തുടര്‍ന്ന കുരങ്ങിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പിന്നാലെയാണ് ആഴ്ചകള്‍ക്കൊടുവില്‍ കുരങ്ങന്‍ പിടിയിലായത്.കുരങ്ങുകള്‍ക്കൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു. ഇതില്‍ ലിയോ, നൈല എന്നിങ്ങനെ പേരിട്ട സിംഹങ്ങളെ ഇന്ന് തുറന്നുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























