രാവിലെ മുതൽ തുടങ്ങിയ പ്രശനം കലാശിച്ചത് അമ്മയുടെ കൊലപാകത്തിൽ..പോലീസ് വന്ന് വിളിച്ചത്പോലെ മകനെ പിന്തുണച്ചത് പേടിയിൽ ..?ഇവിടെ പ്രശ്നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു...പൊലീസ് പോകാതെ നിൽക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരി. വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പൊലീസ് മടങ്ങി...

വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാടിനെ നടുക്കിയ കൊലവിളി നീണ്ടതു മണിക്കൂറുകളോളം. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ (51) അറസ്റ്റ് ചെയ്തു.
രാവിലെ മുതൽ തുടങ്ങിയ പ്രശ്നത്തിൽ അയൽവാസികൾ അറിയിച്ചതനുസരിച്ചു കൗൺസിലർ ഉച്ചയോടെയാണ് ഇടപെടുന്നത്. വിനോദിനെ ആശുപത്രിയിലേക്കു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. കൗൺസിലർ അറിയിച്ചതനുസരിച്ചു പൊലീസ് വന്നെങ്കിലും വാതിൽ തുറന്നില്ല. ഇതിനിടെ ജനൽ തുറന്ന വിനോദ്, ഇവിടെ പ്രശ്നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു.
പൊലീസ് പോകാതെ നിൽക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരി. വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പൊലീസ് മടങ്ങി. വൈകിട്ട് അഞ്ചരയോടെ വീട്ടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ വലിച്ചെറിയുന്ന ശബ്ദവും കേട്ടു. ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടതിന്റെ ഗന്ധവും പരന്നു. ഇതോടെ അയൽവാസികൾ കൗൺസിലറെ വീണ്ടും വിളിച്ചു.
പൊലീസും പിന്നാലെ ഫയർ ഫോഴ്സും എത്തിയെങ്കിലും വാതിൽ തുറക്കാനുള്ള നടപടികളിലേക്കു പൊലീസ് നീങ്ങിയത് 2 മണിക്കൂറിനു ശേഷമാണ്. രേഖാമൂലം പരാതി കിട്ടിയെങ്കിൽ മാത്രമേ വീടിനകത്തു കയറാൻ പറ്റുകയുള്ളു എന്ന നിലപാടാണ് പൊലീസ് എടുത്തത്. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജിനി ആന്റണി ഉടൻ തന്നെ ആവശ്യം ഉന്നയിച്ച് കത്ത് പൊലീസിനു നൽകി. അതിനു ശേഷം മാത്രമാണ് അകത്ത് കയറാനുള്ള നടപടികളിലേക്കു പൊലീസ് കടന്നത്.
രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. കത്തി വീശി അക്രമാസക്തനായ വിനോദിനെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. അമ്മയും മകനും 10 വർഷത്തിലേറെയായി അപ്പാർട്മെന്റിൽ താമസം തുടങ്ങിയിട്ട്. മനോദൗർബല്യത്തിനു ചികിത്സ തേടുന്നയാളാണ് വിനോദെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























