'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം, മരുന്ന് കൃത്യമായി കഴിക്കാം, എന്ത് പറഞ്ഞാലും അതുപോലെ ചെയ്യാം: പാവത്താനെപ്പോലെ എല്ലാം പറഞ്ഞ് വീട്ടിൽ എത്തി, നടത്തിയത് അരുംകൊല....

അച്ചാമ്മയെ കൊലപ്പെടുത്തിയത് മാനസിക പ്രശ്നം കാരണമെന്ന് മകന്റെ മൊഴി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അക്രമാസക്തനായ പ്രതി വിനോദ് അബ്രഹാമിനെ പോലീസിന് വരുതിയിലാക്കാൻ കഴിഞ്ഞത്. മണിക്കൂറുകളോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് മകൻ കൊല നടത്തിയത്. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ കിടന്നിരുന്നത്. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു. അക്രമാസക്തനായ വിനോദിനെ പൊലീസ് വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. തുടർന്ന് വിനോദിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ മകൻ മാതാവിനെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അയൽവാസി ഡിവിഷൻ കൗൺസിലറെ വിവരം അറിയിച്ചു. വിനോദിനെ ആശുപത്രിയിലേക്കു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. കൗൺസിലർ അറിയിച്ചതനുസരിച്ചു പൊലീസ് വന്നെങ്കിലും വാതിൽ തുറന്നില്ല. ഇതിനിടെ ജനൽ തുറന്ന വിനോദ്, ഇവിടെ പ്രശ്നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു. പൊലീസ് പോകാതെ നിൽക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരി.
പിന്നീട് തനിയ്ക്ക് പ്രശനം ഒന്നുമില്ലെന്നും നിങ്ങൾ പൊയ്ക്കോളൂ എന്നും അച്ചാമ്മയുടെ ശബ്ദ സന്ദേശം ഫോണിൽ എത്തി. വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പൊലീസ് മടങ്ങി. വൈകിട്ട് അഞ്ചരയോടെ വീട്ടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ വലിച്ചെറിയുന്ന ശബ്ദവും കേട്ടു. ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടതിന്റെ ഗന്ധവും പരന്നു. ഇതോടെ അയൽവാസികൾ കൗൺസിലറെ വീണ്ടും വിളിച്ചു.
പൊലീസും പിന്നാലെ ഫയർ ഫോഴ്സും എത്തിയെങ്കിലും വാതിൽ തുറക്കാനുള്ള നടപടികളിലേക്കു പൊലീസ് നീങ്ങിയത് 2 മണിക്കൂറിനു ശേഷമാണ്. രേഖാമൂലം പരാതി കിട്ടിയെങ്കിൽ മാത്രമേ വീടിനകത്തു കയറാൻ പറ്റുകയുള്ളു എന്ന നിലപാടാണ് പൊലീസ് എടുത്തത്. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജിനി ആന്റണി ഉടൻ തന്നെ ആവശ്യം ഉന്നയിച്ച് കത്ത് പൊലീസിനു നൽകി. അതിനു ശേഷം മാത്രമാണ് അകത്ത് കയറാനുള്ള നടപടികളിലേക്കു പൊലീസ് കടന്നത്. രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് രണ്ട് മാസം മുമ്പാണ് വിനോദ് എത്തിയത്. പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം അയൽവാസിയായ സിജു തള്ളി. രാവിലെ പോലീസ് വീട്ടിൽ നിന്ന് പോയത് അച്ചാമ്മ ശബ്ദ സന്ദേശം അയച്ചതിനെ തുടർന്നെന്ന് അദ്ദേഹം പറഞ്ഞു. അച്ചാമ്മയുടെ ഫോണിൽ നിന്ന് പതിനഞ്ച് തവണ വിളിച്ചിരുന്നു. വീട്ടിൽ എത്തിയ തന്നെ വിനോദ് പുറത്താക്കിയെന്നും സിജു പറയുന്നു. വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകാനും, മരുന്ന് വാങ്ങാനും അച്ചാമ്മയെ സഹായിച്ചിരുന്നത് സിജുവാണ്.
രണ്ട് മാസം മുമ്പ് തൃശൂരിലെ ഒരു ആശുപത്രിയിൽ നിന്നുമാണ് വിനോദിനെ വീട്ടിൽ കൊണ്ട് വന്നത്. ഒരുമാസത്തെ ട്രീറ്റ്‌മെന്റ് കൂടെ ബാക്കി നിൽക്കെയാണ് വിനോദിന്റെ നിർബന്ധപ്രകാരം വീട്ടിൽ കൊണ്ടുവന്നത്. 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം, മരുന്ന് കൃത്യമായി കഴിക്കാം, എന്ത് പറഞ്ഞാലും അതുപോലെ ചെയ്യാം എന്ന് പാവത്താനെപ്പോലെ പറഞ്ഞാണ് വിനോദ് രക്ഷപ്പെട്ടത്. ദിവസവും മൂണും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നതായിരുന്നു വിനോദിന്റെ രീതി. 'അമ്മ' ഉണ്ടാക്കി നൽകുന്ന ആഹാരത്തിന് രുചി പോരെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം ഓഡർ ചെയ്തു കഴിക്കും.
ഇതിനെല്ലാം അച്ചാമ്മ തന്നെ പണം നൽകുകയും വേണം. സഹോദരി വാങ്ങി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും വിനോദ് വ്യാഴാഴ്ച തല്ലിപ്പൊട്ടിച്ചു. വിനോദിന്റെ പ്രത്യേക മുഖഭാവവും ചിരിയും കണ്ട്, പന്തികേട് തോന്നിയപ്പോൾ ഇവിടെയുള്ള ടീച്ചറോട് ഞാൻ പറഞ്ഞിരുന്നു വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്. അങ്ങനെ കഴിഞ്ഞ ദിവസം ടീച്ചറുമായി ഇവർ താമസിക്കുന്ന ഇടത്ത് എത്തി. മുന്നേകൂട്ടി പ്ലാൻ ചെയ്തത് പോലെ ടീച്ചർ വിനോദിനോട് സംസാരിക്കണമെന്നും, ഈ സമയം അച്ചാമ്മയോട് താൻ സംസാരിക്കാമെന്നും സിജു പറഞ്ഞു.
അച്ഛമ്മയുടെ ഫോണിൽ സിജുവിനെ ബ്ലോക്ക് ചെയ്തതുകൊണ്ട് കാര്യങ്ങൾ പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വിനോദിനെ വീണ്ടും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെന്ന അച്ഛമ്മയുടെ വാക്കിനെ തുടർന്നാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വീട്ടിലെ ഫാനിന്റെ ലീഫുകളെല്ലാം വെട്ടുകത്തി കൊണ്ട് മുറിച്ച നിലയിലാണ്. രാവിലെ തന്നെ പോലീസ് ഇൻക്വസ്റ്റ് നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റും.
https://www.facebook.com/Malayalivartha



























