സംസ്ഥാന സർക്കാർ 1000 കോടി കൂടി കടമെടുക്കുന്നു; അന്താളിച്ച് ജനം...ഇൗ വർഷം ആകെ കടമെടുപ്പ് 9000 കോടിയാകും...ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും....

അങ്ങനെ വീണ്ടും കടമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.ഇപ്പോൾ സംസ്ഥാന സർക്കാർ 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം ഈ മാസം 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. 1000 കോടി കൂടി കടമെടുക്കുന്നതോടെ സർക്കാർ ഈ വർഷം മാത്രം കടമെടുത്ത തുക 9000 കോടി രൂപയാകും.ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായാണ് കേരളം ഇപ്പോൾ വായ്പയെടുക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. 20,521 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കുക.കടമെടുപ്പ് പരിധി 28,550 കോടി രൂപയാക്കി ഉയർത്തണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രത്തിന് കേരള സർക്കാർ കത്തയച്ചിരുന്നു. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുക്കുന്ന കടങ്ങളുടെ കൂടി കണക്കുകൾ വിലയിരുത്തിയാണ് കേന്ദ്രം വായ്പ പരിധി നിർണയിച്ചത്.
കഴിഞ്ഞ മാസമായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചത്. കേരളത്തിന് 2,277 കോടി രൂപ അത് വഴി ലഭിക്കുമായിരുന്നു.നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്-4,825 കോടി, തെലങ്കാന-2,486 കോടി, ഗുജറാത്ത്- 4,114 കോടി,കര്‍ണാടക-4,314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വിഹിതം.ജൂണ്‍മാസം നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം 59,140 കോടിയാണ്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഈ പണം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും 14 തുല്യ ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൈമാറുന്നത്. സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് രണ്ടു ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കാറ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഗഡുക്കള്‍ മുന്‍കൂറായി നല്‍കി വരുന്ന പതിവുണ്ട്. 2023-24 ബജറ്റ് പ്രകാരം ഇക്കൊല്ലം നികുതി വിഹിത ഇനത്തില്‍ 10.21 ലക്ഷം കോടിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.കേരളം അതീവ സാമ്പത്തിക ഗുരുതരാവസ്ഥയില്‍ അകപ്പെട്ടതിനേ തുടര്‍ന്ന് നില്‍ക്കകള്ളിയില്ലാതെ ആണ് വീണ്ടും കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ കഴിയുക. 1000 കോടി കൂടി കടമെടുക്കുന്നതോടെ ഇൗ വർഷത്തെ ആകെ കടമെടുപ്പ് 9000 കോടിയാകും. കടമെടുപ്പ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം നൽകിയ കത്തിന് ഇതുവരെ കേന്ദ്രത്തിൽ നിന്നു മറുപടി ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























