Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അധികം ജീവനക്കാർ, അമിത ശമ്പളം, വൻ പെൻഷൻ,​ വായ്പാ ബാദ്ധ്യത...ജനത്തെ പിഴിയാൻ ഒരുങ്ങി കെ എസ് ഇ ബി...വൈദ്യുതി ചാർജ് വർദ്ധനയ്ക്കൊപ്പം മറ്റ് പലവിധ ഭാരങ്ങളും, ജനത്തിനുമേൽ അടിച്ചേൽപ്പിച്ച് നിലനില്പിന് ശ്രമം...

07 JULY 2023 03:15 PM IST
മലയാളി വാര്‍ത്ത

ജനങ്ങളെ ഏതു വഴിയിലൂടെ പിഴിയാമെന്നാണ് സർക്കാർ ആലോചിച്ചു നടക്കുന്നത്. അതിനുള്ള വഴിയാണ് തേടുന്നത്, യാതൊരു നിൽക്കകളിയുമില്ലാതെ സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു കാര്യം കൂടെ പുറത്തറിയുന്നത്. : അധികം ജീവനക്കാർ, അമിത ശമ്പളം, വൻ പെൻഷൻ,​ വായ്പാ ബാദ്ധ്യത... വരവിനേക്കാൾ പ്രതിവർഷം 2500 കോടിയോളം അധികച്ചെലവ്. വൈദ്യുതി ചാർജ് വർദ്ധനയ്ക്കൊപ്പം മറ്റ് പലവിധ ഭാരങ്ങളും ജനത്തിനുമേൽ അടിച്ചേൽപ്പിച്ച് നിലനില്പിന് കെ.എസ്.ഇ.ബിശ്രമം നടത്തുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രണ്ടു മാസമായി യൂണിറ്റ് നിരക്കിന് പുറമെ സർചാർജ്ജും വാങ്ങുന്നുണ്ട്. വലിയ തുക സെക്യുരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് നോട്ടീസ് അയച്ചു തുടങ്ങി.

 

യൂണിറ്റിന് 40.63 പൈസ ജൂലായ് ഒന്നു മുതൽ കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററികമ്മിഷനു മുന്നിലുണ്ട്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിരക്ക് വർദ്ധനയ്ക്ക് അനുമതി ഈ മാസം 31 വരെ കമ്മിഷൻ മരവിപ്പിച്ചെന്നു മാത്രം. യൂണിറ്റിന് 20 പൈസ സെസ് പിരിക്കലും തുടർന്നേക്കും. ഇതെല്ലാം ചേരുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാകും വൈദ്യുതി ബിൽ.നാല് ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതോടെ പുറത്തു നിന്ന് വൈദ്യുതി വൻവിലയ്ക്ക് വാങ്ങേണ്ടിവന്നത് പ്രതീക്ഷിക്കാത്ത അധിക ബാദ്ധ്യതയ്ക്ക് കാരണമായെന്ന് കെ.എസ്.ഇ.ബി പറയുന്നു.എന്നാൽ,​ സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ നൽകാനുള്ള 3260.09 കോടി രൂപ കുടിശിക പിരിച്ചെടുക്കാൻ നടപടിയില്ല.

വാട്ടർ അതോറിട്ടി മാത്രം 1100 കോടി നൽകാനുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കെ.എസ്.ആർ.ടി.സി പോലെ വൈദ്യുതി ബോർഡും ബാദ്ധ്യതയാവുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.മുപ്പതിനായിരത്തോളം ജീവനക്കാരുണ്ട്. 10 ശതമാനം അധികമെന്നാണ് സി.എ.ജി റിപ്പോർട്ട്. ശമ്പള സ്കെയിലിലെ അന്തരവും വലുതാണ്. ഒരു ഉദാഹരണം: സർക്കാർ ‌ഡ്രൈവർ സ്കെയിൽ 27,​900- 63,​700. കെ.എസ്.ഇ.ബിയിൽ 36,​000-76,​400.ഇനി ഏതൊക്കെ വിഭാഗങ്ങളിൽ ആണ് നിരക്ക് കൂടുന്നതെന്ന് നോക്കാം. പോസ്റ്റ് മാറ്റൽ, ലൈൻ വലിക്കൽ,സിംഗിളിൽ നിന്ന് ത്രീഫേസിലേക്ക് തുടങ്ങി 98 പ്രവൃത്തികൾക്ക്. സിംഗിൾ ഫേസ് കണക്ഷന് 1243 രൂപയും ത്രീഫേസിന് 761 രൂപയും വർദ്ധിപ്പിക്കും.കണക്ഷന് പോസ്റ്റ് ഇടുന്നതിന് 5540 രൂപയായിരുന്നത് 7547 രൂപയാക്കും. സിംഗിൾ ഫേസ് മീറ്റർ മാറ്റാൻ 310 രൂപയും ത്രീഫേസ് മീറ്റർ മാറ്റാൻ 406 രൂപയും കൂട്ടും.

 

പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷന് നിരക്ക് 1740ൽ നിന്ന് 2983 രൂപയാക്കും.ബോർഡിന്റെ അവസ്ഥ.1. പ്രതിവർഷ വിറ്റുവരവ് 15,600 കോടി,​ ചെലവ് 17945 കോടി2. പെൻഷൻ ട്രസ്റ്റിൽ അടയ്ക്കാനുള്ളത് 17, 238കോടി3. 5871കോടി വായ്പാ ബാദ്ധ്യത,​ സഞ്ചിത നഷ്ടം 5304.37കോടി.വാർഷിക നിരക്ക് വർദ്ധന, അധിക സെസ്, വലിയ തുക സെക്യുരിറ്റി നിക്ഷേപം,​ പുതിയ കണക്ഷനുൾപ്പെടെ 98 സേവനങ്ങൾക്ക് വർദ്ധിച്ച നിരക്ക്ശമ്പളം പെൻഷൻ ചെലവ്...4071.1 കോടി ശമ്പളത്തിനും 610 കോടി പെൻഷൻ ട്രസ്റ്റിലെ നിക്ഷേപ പലിശയ്ക്കും വർഷം വേണം.2021ലെ ശമ്പള പരിഷ്‌കരണത്തിലൂടെയുണ്ടായ അധിക ബാദ്ധ്യത 734.4 കോടി.സർക്കാർ ജീവനക്കാരെക്കാൾ 5 ശതമാനം കൂടുതൽ ക്ഷാമബത്ത (19 ശതമാനം).ശമ്പള,​ പെൻഷൻ വിഹിതം വരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഇപ്പോൾ 46.59 ശതമാനം.ശമ്പളപരിഷ്‌കരണത്തിന് 2018 ജൂലായ് മുതൽ മുൻകാല പ്രാബല്യം. കുടിശ്ശിക നൽകിയത് 1317.66 കോടി എന്നിങ്ങനെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends