അണ്ണാമലൈയുടെ 39ാം പിറന്നാൾ....സമൂഹ വിവാഹം നടത്തി നേതാവ്; എഐഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി...ജയലളിതയെ അഴിമതിക്കാരിയെന്ന് അണ്ണാമലൈ പരാമർശിച്ച ശേഷം, ബിജെപിയും എ.ഐ.എ.ഡി.എം.കെയും തമ്മിലെ ബന്ധത്തിലെ വിള്ളൽ....തുടർച്ചയാണ് നടപടി...

തമിഴ് നാട് രാഷ്ട്രീയത്തിലെ തീ പൊരി നേതാവാണ് അണ്ണാമലൈ, അദ്ദേഹത്തിന്റെ പ്രവർത്തികൾ കൊണ്ടും പ്രസംഗം കൊണ്ടും, മാധ്യമങ്ങൾക്ക് മുൻപിലെ മറുപടികൾ കൊണ്ടുമെല്ലാം , ഇതിനോടകം തന്നെ ഉയർന്നു നിൽക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ട്വിറ്ററില്‍ ഈയിടെ ഇടയ്ക്കിടെ ട്രെന്‍ഡിങ്ങാവുന്ന ഹാഷ്ടാഗായി മാറുകയാണ് അണ്ണാമലൈ. കുറച്ചുകാലത്തിനുള്ളില്‍ തന്നെ തമിഴകത്തിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി വളരുകയാണ് ഐപിഎസ് പദവി വിട്ട് തമിഴക രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ അണ്ണാമലൈ. ഏറ്റവുമൊടുവില്‍ ഒരു ഇന്‍റര്‍വ്യൂവില്‍ ജയലളിതയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞതോടെ എഐഎഡിഎംകെയും അണ്ണാമലൈയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇനി ഒരിയ്ക്കല്‍ കൂടി ജയലളിതയെക്കുറിച്ച് പറഞ്ഞാല്‍ അണ്ണാമലൈയുടെ വീട് വളയുമെന്ന അന്ത്യശാസനമാണ് എഐഎഡിഎംകെ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും അണ്ണാമലൈ കുലുങ്ങുന്നില്ല.
കാരണം അണ്ണാമലൈയ്ക്ക് ജീവനില്‍ പേടിയില്ല. അണ്ണാമലൈ രാഷ്ട്രീയത്തില്‍ വന്നത് കാശുണ്ടാക്കാനോ പദവി നേടാനോ അല്ല. പകരം ജനങ്ങളെ സേവിക്കാനാണ്. അതുകൊണ്ട് തന്നെ വളരെ കരുത്തനായ നേതാവ് കൂടിയാണ് അദ്ദേഹം.എന്നാലിപ്പോൾ തമിഴ് നാട് രാഷ്ട്രീയത്തിൽ ചില നാടകീയമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത് .തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പിറന്നാളിനോടനുബന്ധിച്ച് സമൂഹവിവാഹം നടത്തിയതിന് എ ഐ ഡി എം കെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജില്ലയിലെ പാർട്ടി നേതാവായ എസ്.മുരളിയെയാണ് ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്.കെ.അണ്ണാമലയുടെ 39ാം പിറന്നാളിനോടനുബന്ധിച്ച് മുരളി 39 ദമ്പതികൾക്ക് വിവാഹം നടത്തിക്കൊടുത്തതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ബുധനാഴ്‌ച നടന്ന വിവാഹാഘോഷത്തിന് അണ്ണാമലൈയും പങ്കെടുത്തിരുന്നു. അതേസമയം പരിപാടി നടത്തിയത് ബിജെപി നേതാവും മുരളിയുടെ മകനുമായ ഹരികൃഷ്‌ണനാണെന്ന് അണ്ണാമലൈ പ്രതികരിച്ചു.
ഏത് പാർട്ടി ആർക്കെതിരെയാണ് മത്സരിക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയ്ക്ക് പിതാവിനെ കൂടി കൂട്ടണമെന്ന് ഹരികൃഷ്‌ണനോട് താനാണ് പറഞ്ഞതെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.ജയലളിതയെ അഴിമതിക്കാരിയെന്ന് അണ്ണാമലൈ പരാമർശിച്ച ശേഷം ബിജെപിയും എ.ഐ.എ.ഡി.എം.കെയും തമ്മിലെ ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. ഇതിന്റെ തുടർച്ചയാണ് മുതിർന്ന നേതാവിനെതിരായ നടപടി.പക്ഷെ ഇതുകൊണ്ടൊന്നും അദ്ദേഹം പിടിക്കാനും പോകുന്നില്ല , ഒതുങ്ങിയിരിക്കാനും പോകുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.
https://www.facebook.com/Malayalivartha



























