ജൂലൈ 12 ന് ശിവശങ്കറിന് നിർണായകം...തീർത്തും നിരാശനാണെന്ന് റിപ്പോർട്ട്....ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്....ജാമ്യം കിട്ടിയിട്ടില്ലെങ്കിൽ ശിവശങ്കർ പ്രതിസന്ധിയിലാവും....പിന്നെ അദ്ദേഹത്തിന് മദനിയുടെ ഗതി വരാം....

കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ച് ശിവശങ്കർ നൽകിയ രണ്ടാമത്തെ ഇടക്കാല ജാമ്യഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. മെഡിക്കൽ റിപ്പോർട് അനുസരിച്ച് ശിവശങ്കറിന് ജാമ്യം അനുവദിക്കാവുന്നതാണെന്ന് സിംഗിൾ ബെഞ്ച് പരാമർശിക്കുകയും ചെയ്തു. എന്നാൽ മുൻപ് ഹർജി പരിഗണിച്ച ബെഞ്ച് തന്നെ രണ്ടാംതവണയും സമാന ഹർജി പരിഗണിക്കണമെന്ന് ഇഡി നിലപാട് എടുത്തതോടെയാണ് കോടതി പിൻമാറിയത്. ചീഫ് ജസ്റ്റീസ് നിശ്ചിക്കുന്ന മറ്റൊരു ബെഞ്ചാണ് ഹർജി കേൾക്കേണ്ടത്. ശിവശങ്കറിനെതിരെ ഇഡി ഉയർത്തിയ കടുത്ത ആരോപണമാണ് ജാമ്യഹർജികളിൽ തിരിച്ചടിയായത്.വിഷയം കേരള ചീഫ് ജസ്റ്റിൻ്റെ പരിഗണനയിലാണ് ഇപ്പോൾ.ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നും ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നുമാണ് ഇഡി വാദം വടക്കാഞ്ചേരി മാത്രമല്ല മറ്റു ജില്ലകളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിക്ക് ശിവശങ്കർ ഗൂഢാലോചന നടത്തിയെന്നും ഇഡി ആരോപിക്കുന്നു. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ പ്രതികളായ സന്തോഷ് ഈപ്പൻ , സരിത്, സ്വപ്ന എന്നിവരുടെ മൊഴിയും ഇഡി കോടതിയിൽ നിരത്തുന്നുണ്ട്.
വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും, ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി ആരോപിക്കുന്നു. എന്നാൽ പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ഈന കുറ്റപത്രമെന്നും ശിവശങ്കറിന്‍റെ ജാമ്യ ഹർജിയെ ഇ ഡി എതിർക്കുന്നത് കേസ് പൊളിയുമെന്ന ഭയം കൊണ്ടാണെന്നുമാണ് എതിർ വാദം. എന്നാൽ സ്വപ്ന ഇപ്പോഴും പുറത്താണെന്നാണ് ശിവശങ്കറിൻ്റെ വാദം. സ്വപ്ന പുറത്ത് കഴിയുമ്പോൾ താൻ മാത്രം അകത്താകുന്നത് ഏത് നിയമത്തിൻെറ അടിസ്ഥാനത്തിലാണെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ ചോദിക്കുന്നു. ഇക്കാര്യം കോടതിയും സൂചിപ്പിച്ചിരുന്നു. ലൈഫ് മിഷൻ കേസിൽ സ്വപ്നയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇ.ഡിയോട് ഹൈക്കോടതി ചോദിച്ചിരുന്നു. കുറ്റകൃത്യത്തിൽ സജീവമായ പങ്കാളിത്തം സ്വപ്നയ്ക്കുണ്ട്. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശംശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സർക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിൽ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സർവീസിൽ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അത് സർക്കാരിനു മേൽ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
ലൈഫ്മിഷൻ കേസിൽ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ് എന്നും സ്വപ്നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമർശിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസിൽ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തു കൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു. അതോടെ വിമർശനത്തിന് നിയമപരമായി ഇ.ഡി ഉത്തരം നൽകേണ്ടി വരും.എന്നാൽ ഒരു മറുപടിയും നൽകിയിട്ടില്ല. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നതെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കാൻ സാധ്യതയില്ല. ചികിത്സക്ക് ജാമ്യം ലഭിച്ചാൽ പഴയതുപോലെ ശിവശങ്കറിന് പുറത്തിറങ്ങി നടക്കാനാവില്ല. കർശനമായ ഉപാധികളോടെയായിരിക്കും ജാമ്യം ലഭിക്കുക.ശിവശങ്കറിൻ്റെ അവസ്ഥ തീർത്തും ദയനീയമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൻ്റെ അവസ്ഥ മറ്റാർക്കും വരരുതെന്ന് മാത്രമാണ് ശിവശങ്കറിൻ്റെ പ്രാർത്ഥന.ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ് ശിവശങ്കർ.എത്രയും വേഗം പുറത്തിറങ്ങിയില്ലെങ്കിൽ ആ രോഗ്യനില വഷളാകുമെന്ന ആശങ്കയും ശിവശങ്കറിനുണ്ട്. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ട്. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലാണ് ശിവശങ്കർ ജയിലിൽ കഴിയുന്നത്. ഏകനായി ഇരിക്കാനാണ് അദ്ദേഹത്തിൻ്റെ താൽപ്പര്യമെന്നും മനസിലാക്കുന്നു. താൻ ആർക്കു വേണ്ടി കുറ്റം ഏറ്റോ അവരെല്ലാം പുറത്തും താനും അകത്തും എന്ന അവസ്ഥയാണ് ശിവശങ്കറിനുള്ളത്.
ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തള്ളുകയാണ് ശിവശങ്കര്‍ ചെയ്തത്. ആരോപണങ്ങളെല്ലാം തന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. വസ്തുതാപരമായ പരിശോധനകള്‍ നടത്തുകയോ വാദങ്ങള്‍ പൂര്‍ണമായി കേള്‍ക്കുകയോ ചെയ്താല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. ഇനിയും ജയിലില്‍ തുടര്‍ന്നാല്‍ അത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നത്.താന്‍ സമര്‍പ്പിച്ച കാര്യങ്ങളെയും രേഖകളെയുമെല്ലാം മുന്‍വിധിയോടുകൂടി സമീപിച്ചുവെന്നാണ് ശിവശങ്കറിന്റെ വാദം. നല്‍കിയ രേഖകള്‍ പരിശോധിച്ചാല്‍ പുറത്തുള്ളവരാണ് ആക്ഷേപങ്ങള്‍ക്ക് പാത്രമാകുക. യുഎഇ എംബസി അടക്കം ആ പട്ടികയില്‍ വരും. എന്നാല്‍ തന്റെ മേല്‍ മാത്രമാണ് കുറ്റം ചാരുന്ന നിലപാടെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.
ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും എം. ശിവശങ്കർ ഹൈക്കോടതിയിലും വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശിവശങ്കറിന്റെ വാദം. സ്വർണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുള്ളതെ്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പല കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വ്യക്തമാക്കി. എന്നാൽ ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്തു. 9 ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. ഇതിൽ സ്വന്തം ശിവശങ്കർ കരുതിയ ചാർട്ടേഡ് അക്കൗണ്ടൻ്റും അദ്ദേഹത്തെ കൈവിട്ടു.കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് വിനയായി മാറി.
https://www.facebook.com/Malayalivartha



























