അഭിഭാഷകനായിരുന്നിട്ടും, കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ പോകില്ല: ഭാര്യയുമായി വേർപിരിഞ്ഞ്, അമ്മയ്‌ക്കൊപ്പം താമസമാക്കിയിട്ട് പന്ത്രണ്ട് വർഷം:- ആരുമായും സഹകരിക്കാതെ വിനോദ് ചെയ്തത് മറ്റൊന്ന്....

ഫ്ലാറ്റിൽ മണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ. ചമ്പക്കരയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മരട് സ്വദേശിയായ അച്ചാമ്മ(73)യെ തലയ്ക്ക് അടിച്ചും, കഴുത്ത് അറുത്തും കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ തന്നെ വീട്ടില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ഈ വഴക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കും തുടര്‍ന്നിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ കൊല്ലപ്പെട്ട അച്ചാമ്മ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
ഈ വിവരം സഹോദരനെയും അച്ചാമ്മ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ അറിയുകയും, ഇവര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മരട് പോലീസ് ഇവിടെയെത്തുകയായിരുന്നു. എന്നാല്‍ പോലീസിന് ഉച്ചയോടെ എത്തിയെങ്കിലും, വീടിനുള്ളില്‍ കയറാനായില്ല. മുറിയിൽ നിന്ന് അച്ചാമ്മ ഇറങ്ങിവന്നപ്പോൾ, അമ്മയെന്തിനാ ഇറങ്ങി വന്നത് മുറിയിലേയ്ക്ക് പൊയ്ക്കോ, കുഴപ്പമൊന്നുമില്ലെന്ന് സൗമ്യമായി പറയുന്ന വിനോദിനെയായിരുന്നു എല്ലാവരും കണ്ടത്. എങ്കിലും ഒരുമണിക്കൂറോളം പോലീസ് അവിടെ നിലയുറപ്പിച്ചു. വാതിൽ തുറക്കണമെങ്കിൽ പരാതി രേഖാമൂലം എഴുതി നല്കണമെന്നായി.
മഴ കനത്തതോടെ എല്ലാവരും അവിടെ നിന്ന് മാറി. വൈകുന്നേരത്തോടെ വീണ്ടും അച്ഛമ്മയുടെ നിലവിളി സമീപത്തുള്ളവർ കേട്ടു. സമീപവാസികൾ മെമ്പറെ ഫോണിൽ വിളിച്ച് അവിടെ നിന്ന് ആ അമ്മയുടെ കരച്ചിൽ കേൾക്കുന്നുണ്ട്. എത്രയും വേഗം പോലീസിനെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഉടനെ ഫ്ലാറ്റിൽ എത്തിയെങ്കിലും വിനോദ് വാതിൽ തുറക്കാൻ തയ്യാറായില്ല.
പിന്നീട് ഫയർഫോഴ്‌സിനെ വിളിച്ച് എല്ലാ സന്നാഹങ്ങളോടെ രണ്ട് മണിക്കൂറിന് ശേഷമാണ് മുറി തുറക്കാനായത്. ഫ്‌ളാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. പോലീസ് എത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും ആരോപിക്കുന്നത്.
ഉള്ളില്‍ നിന്ന് വാതില്‍ ബലമായി അടച്ചിരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് നടന്നത്. അകത്ത് കടന്നപ്പോഴാണ് അച്ചാമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. അക്രമാസക്തനായ വിനോദിനെ ബലംപ്രയോഗിച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഒരു കൊറിയറുമായും, സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. വിനോട് പോലീസ് മുളക് പൊടിയെറിഞ്ഞാണ് കീഴ്‌പ്പെടുത്തിയത്.
51കാരനായ വിനോദ് എബ്രഹാം അഭിഭാഷകനായിരുന്നു. പന്ത്രണ്ട് വർഷമായി അമ്മയും മകനും ഒന്നിച്ച് ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു. അഭിഭാഷകനാണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ പോകാറില്ലായിരുന്നു. കല്യാണം കഴിച്ചെങ്കിലും ഭാര്യയുമായി വിനോദ് വേർപിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛമ്മയുടെ ഭർത്താവ് എബ്രഹാം നേരത്തെ മരണപെറ്റിരുന്നു. മറ്റൊരു മകൾ വിനീത ഓസ്ട്രിയയിലാണ്.
വിനോദിനെ കീഴടക്കിയത് നാട്ടുകാരും പൊലീസും അഗ്നി രക്ഷാസേനയും ചേർന്നായിരുന്നു. വ്യാഴം വൈകിട്ട് അഞ്ചിനാണ് വിനോദും അമ്മയും താമസിച്ചിരുന്ന മരട് ബ്ലൂ ക്ലൗഡ്സ് അപ്പാർട്ട്‌മെന്റിലെ എഫ് വൺ ഫ്ലാറ്റിൽനിന്ന് അയൽവാസികൾ ബഹളം കേട്ടത്. വീടിനുള്ളിൽ ഗൃഹോപകരണങ്ങൾ തകർത്ത് ഒച്ചവയ്‌ക്കുകയായിരുന്നു വിനോദ്.പൊലീസ് എത്തുമ്പോൾ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ വാക്കത്തിയുമായി അകത്തുനിന്ന വിനോദ്, ഊണുമേശ അടക്കമുള്ള ഗൃഹോപകരണങ്ങൾ തകർത്തിരുന്നു.
ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആളുകളെ ഭീഷണിപ്പെടുത്തി. പൊലീസ് അറിയിച്ചതനുസരിച്ച് 6.30ഓടെ എത്തിയ അഗ്നി രക്ഷാസേന അരമണിക്കൂറോളം ശ്രമിച്ചാണ് വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി ബലപ്രയോഗത്തിലൂടെ വിനോദിന് കീഴ്പെടുത്തിയത്. ആ സമയത്താണ് അമ്മ അച്ചാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
മുറിക്കുള്ളിൽ കടന്ന പൊലീസിനും അഗ്നി രക്ഷാസേനയ്‌ക്കും നേരെ ഊണുമേശയുടെ ചില്ലുകഷണങ്ങൾ വാരിയെറിയാൻ ഇയാൾ ശ്രമിച്ചു. വീടിന്റെ ജനൽച്ചില്ല് പൊട്ടിച്ച് അതുവഴി ഇയാളോട് സംസാരിക്കാൻ പൊലീസും ഫയർഫോഴ്സും ആദ്യം ശ്രമിച്ചിരുന്നു. എന്നാൽ, അകത്ത് കസേരയിട്ട് ഇരിക്കുകയായിരുന്ന വിനോദ്, വാതിൽ തുറക്കാൻ തയ്യാറായില്ല.
വാതിൽ തുറക്കാതിരിക്കാൻ ഗൃഹോപകരണങ്ങൾ ഇയാൾ വാതിലിനോട് ചേർത്തുവച്ചിരുന്നു. കൂടാതെ അകത്തെ പൈപ്പുകളും ഇയാൾ തുറന്നുവിട്ടു. ആഡംബരജീവിതം ആഗ്രഹിച്ച വിനോദ്, ഇതിന് പണം കണ്ടെത്തുന്നതിന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം ജില്ലയിലുണ്ടായിരുന്ന സ്ഥലം വിറ്റ പണം, അമ്മ വിനോദിന് നൽകാതിരുന്നതും വഴക്കിനും കൊലപാതകത്തിനും കാരണമായതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























