വീണ്ടും തെരുവുനായ ആക്രമണം... മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് പരിക്ക്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടര്‍ കഥയാവുകയാണ്. മലപ്പുറം മമ്പാട് തെരുവുനായ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് പരിക്ക്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.
തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേര്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha



























