തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച... വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിനുപോയ സമയത്തായിരുന്നു കവര്‍ച്ച

തിരുവനന്തപുരത്തെ മണക്കാട് പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 89 പവന്‍ മോഷ്ടിച്ചു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാര്‍ തൃച്ചന്തൂരില്‍ ക്ഷേത്രദര്‍ശനത്തിനുപോയ സമയത്തായിരുന്നു കവര്‍ച്ച. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
മുകളിലത്തെ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ വിവരം അറിഞ്ഞത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ ജംക്ഷന്‍വരെ മണംപിടിച്ചെത്തി. സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു
ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്‍ മകന്റെ ഉപനയന ചടങ്ങിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണം ചടങ്ങുകള്‍ക്കായാണ് എടുത്തത്. ക്ഷേത്രദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ മുകളിലത്തെ നിലയിലെ ഗ്ലാസ് വാതില്‍ തുറന്ന നിലയിലായിരുന്നു. മുറികളിലെ സാധനം വാരിവലിച്ചിട്ടിരുന്നു.
https://www.facebook.com/Malayalivartha



























