കേരളത്തില്‍ പ്രതിദിന കോവിഡ് കേസ് പൂജ്യത്തില്‍... 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തില്‍ പുതുതായി ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ കേരളത്തില്‍ 1033 ആക്റ്റീവ് കൊവിഡ് രോഗികള്‍ കൂടിയാണ് ഉള്ളത്.
കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഡേറ്റ ആര്‍ക്കും വില്‍പന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനായിരുന്നു അന്വേഷണ ചുമതല.
വിവര ചോര്‍ച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയത്. വിവര ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്‌സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























