Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അച്ചാമ്മയുടെ കൊലപാതകം... അഭിഭാഷകനായ മകന്റെ ക്രൂരതയില്‍ അച്ചാമ്മയുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവ്; സംസ്‌കാരം വിദേശത്തുള്ള മകള്‍ എത്തിയതിനുശേഷം

07 JULY 2023 11:36 PM IST
മലയാളി വാര്‍ത്ത

അഭിഭാഷകനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയ അച്ചാമ്മയുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവ്. മരട് ബ്ലൂക്‌ളൗഡ് അപ്പാര്‍ട്ടുമെന്റിലെ താമസക്കാരിയും എല്‍.ആന്‍ഡ്.ടി മുന്‍ ഉദ്യോഗസ്ഥയുമായ കാഞ്ഞിരമറ്റം വേലിക്കല്‍വീട്ടില്‍ അച്ചാമ്മ എബ്രഹാമിന്റെ(73) ജീവനെടുത്തത് പിന്‍തലയ്‌ക്കേറ്റ വെട്ടാണ് . തലയിലും മുഖത്തുമായി നിരവധി വെട്ടേറ്റിട്ടുണ്ട്. ദേഹമാകെ മുറിവുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

ഇന്‍ക്വസ്റ്റിനുശേഷം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വിദേശത്തുള്ള മകള്‍ എത്തിയതിനുശേഷം. കേസില്‍ അറസ്റ്റിലായ മകന്‍ അഡ്വ. വിനോദ് എബ്രഹം (42) കുറ്റംസമ്മതിച്ചു. നിയമബിരുദധാരിയാണെങ്കിലും കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നില്ല.

ദേഷ്യംവന്നിട്ടാണ് താന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അക്രമസ്വഭാവമുള്ള ഇയാള്‍ രണ്ടുമാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മരുന്നു കഴിക്കാമെന്നും വാക്കുനല്‍കിയതിനാല്‍ ഒരുമാസം മുമ്പാണ് അച്ചാമ്മ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ വീട്ടില്‍ എത്തിയതോടെ മരുന്ന് കഴിക്കാതെയായി. തുടര്‍ന്ന് ഭക്ഷണത്തില്‍ കലര്‍ത്തി മരുന്ന് നല്‍കാന്‍ തുടങ്ങി. അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് രുചികുറവാണെന്ന് പറഞ്ഞ് വിനോദ് കിടപ്പുമുറിയില്‍ സ്വന്തമായി പാചകംചെയ്തിരുന്നു. വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് പറയുന്നത് കേട്ടതോടെയാകും അമ്മയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കി മേല്‍നടപടി പൂര്‍ത്തിയാക്കി.

വ്യാഴാഴ്ച വൈകീട്ട് മുതല്‍ തന്നെ വീട്ടില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ഈ വഴക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കും തുടര്‍ന്നിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ കൊല്ലപ്പെട്ട അച്ചാമ്മ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

ഈ വിവരം സഹോദരനെയും അച്ചാമ്മ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ അറിയുകയും, ഇവര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മരട് പോലീസ് ഇവിടെയെത്തുകയായിരുന്നു. എന്നാല്‍ പോലീസിന് ഉച്ചയോടെ എത്തിയെങ്കിലും, വീടിനുള്ളില്‍ കയറാനായില്ല. മുറിയില്‍ നിന്ന് അച്ചാമ്മ ഇറങ്ങിവന്നപ്പോള്‍, അമ്മയെന്തിനാ ഇറങ്ങി വന്നത് മുറിയിലേയ്ക്ക് പൊയ്‌ക്കോ, കുഴപ്പമൊന്നുമില്ലെന്ന് സൗമ്യമായി പറയുന്ന വിനോദിനെയായിരുന്നു എല്ലാവരും കണ്ടത്. എങ്കിലും ഒരുമണിക്കൂറോളം പോലീസ് അവിടെ നിലയുറപ്പിച്ചു. വാതില്‍ തുറക്കണമെങ്കില്‍ പരാതി രേഖാമൂലം എഴുതി നല്കണമെന്നായി.

മഴ കനത്തതോടെ എല്ലാവരും അവിടെ നിന്ന് മാറി. വൈകുന്നേരത്തോടെ വീണ്ടും അച്ഛമ്മയുടെ നിലവിളി സമീപത്തുള്ളവര്‍ കേട്ടു. സമീപവാസികള്‍ മെമ്പറെ ഫോണില്‍ വിളിച്ച് അവിടെ നിന്ന് ആ അമ്മയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. എത്രയും വേഗം പോലീസിനെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഉടനെ ഫ്‌ലാറ്റില്‍ എത്തിയെങ്കിലും വിനോദ് വാതില്‍ തുറക്കാന്‍ തയ്യാറായില്ല.

പിന്നീട് ഫയര്‍ഫോഴ്‌സിനെ വിളിച്ച് എല്ലാ സന്നാഹങ്ങളോടെ രണ്ട് മണിക്കൂറിന് ശേഷമാണ് മുറി തുറക്കാനായത്. ഫഌറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫഌറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. പോലീസ് എത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും ആരോപിക്കുന്നത്.

ഉള്ളില്‍ നിന്ന് വാതില്‍ ബലമായി അടച്ചിരിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് നടന്നത്. അകത്ത് കടന്നപ്പോഴാണ് അച്ചാമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. അക്രമാസക്തനായ വിനോദിനെ ബലംപ്രയോഗിച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends