സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ശക്തമായ മഴ ചില ജില്ലകളില്‍ കിട്ടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം, ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്നും തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ശക്തമായ മഴ ചില ജില്ലകളില്‍ കിട്ടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം, ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്നും തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ്.
ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെന്നത് ആശ്വാസകരമാകുന്നു. എന്നാല്‍ നാല് ജില്ലകളില്‍ യെല്ലോ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പില്‍ നാളെ മുതല്‍ ഒരു ജില്ലയിലും നിലവില്‍ ജാഗ്രത മുന്നറിയിപ്പില്ല.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 55 രാ നും 74 രാ നും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
അതേസമയം ഒറ്റപ്പാലം പനവണ്ണയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്. ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. ഇവരുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ .
ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഇന്റര്‍വെല്‍ സമയമായതിനാല്‍ കുട്ടികള്‍ എല്ലാം പുറത്തായതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
കാലപ്പഴക്കമാണ് മേല്‍ക്കൂര താഴോട്ട് പതിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























