വയനാട് കൈവിട്ട കളി... മോദിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന് ആരും കരുതിയില്ല; കോടതിയില്‍ നിന്നും രാഹുലിന് തുടര്‍ച്ചയായ തിരിച്ചടി; ഹൈക്കോടതി ചൂണ്ടികാട്ടിയത് 9 കാര്യങ്ങള്‍, സുപ്രീം കോടതിയിലെത്തുമ്പോള്‍ ആശങ്കയേറെ

പ്രസംഗത്തിന്റെ പേരില്‍ പെട്ടുപോയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ശക്തമായ തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്ത് ഹൈക്കോടതിയും കൈവിട്ടതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലാണ്.
മോദി പരാമര്‍ശത്തിന്റെ പേരില്‍ എടുത്ത കേസിലെ കുറ്റക്കാരനെന്ന വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തുമ്പോള്‍ രാഹുലിനും കോണ്‍ഗ്രസ് ക്യാംപിനും പ്രതീക്ഷയും ആശങ്കയും ഒരുപോലെ ഉണ്ടാകാനാണ് സാധ്യത. രാഹുല്‍ സ്ഥിരം കുറ്റവാളിയാണ് നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്.
ഹൈക്കോടതി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട 9 നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയെലത്തുമ്പോഴും രാഹുലിന് ആശങ്കയായി നിലനില്‍ക്കുക.
1 രാഹുല്‍ സ്ഥിരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്നു
2 രാഹുലിനെതിരെ ഉള്ളത് പത്തോളം ക്രിമിനല്‍ കേസുകള്‍
3 ഈ കേസിലെ വിധിക്ക് ശേഷവും കുറ്റം ആവര്‍ത്തിച്ചു
4 പാര്‍ലമെന്റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുല്‍ ഗുരുതര കുറ്റം ചെയ്തു
5 ഇത് വ്യക്തിപരമായ മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസ്
6 ജനപ്രതിനിധിക്ക് കളങ്കിത ചരിത്രം ഉണ്ടാകരുത്
7 വീരസവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ കൊച്ചുമകന്‍ നല്‍കിയ പരാതിയും എടുത്ത് പറഞ്ഞ് കോടതി
8 കീഴ്‌ക്കോടതി വിധി ഉചിതമെന്ന് വിലയിരുത്തല്‍
9 രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സംശുദ്ധി വേണമെന്ന് ഓര്‍മ്മപ്പെടുത്തല്‍
അതേ സമയം സ്റ്റേ ആവശ്യം തള്ളിയ മൂന്ന് കോടതി വിധികളിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. മോദി സമുദായത്തിന് എങ്ങനെ മാനനഷ്മമുണ്ടായി. മാനനഷ്ടക്കേസിലെ പരാമവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിന്റെ പ്രസ്താവനയിലുള്ളത്.
ഹൈക്കോടതി വിധിയില്‍ പറയും പോലെ ജനങ്ങളെ അപമാനിച്ച് ട്രാക്ക് റെക്കോര്‍ഡുള്ളയാളല്ല രാഹുല്‍. സവര്‍ക്കര്‍ പരാമര്‍ശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ് എന്നടതടക്കമുള്ള വാദമുഖങ്ങളാകും കോണ്‍ഗ്രസ് നിരത്തുക. ക്രിമിനല്‍ കേസുകളിലെ വിധി സ്റ്റേ ചെയ്തുള്ള നിരവധി ഉത്തരവുകള്‍ സുപ്രീം കോടതി നേരത്തെ നല്‍കിയിരുന്നു. ഇതും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ്.
സുപ്രീംകോടതിയില്‍ സ്റ്റേ പ്രതീക്ഷ വയ്ക്കുമ്പോഴും ആ വഴിയും അടഞ്ഞാല്‍ പിന്നെ എന്ത് എന്ന ചോദ്യവും പാര്‍ട്ടിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി സ്റ്റേ നല്കിയില്ലെങ്കില്‍ രാഹുല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം തുടങ്ങി പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും. രണ്ടായിരത്തി ഇരുപത്തി നാലിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പൂര്‍ത്തിയാകാനുള്ള സാധ്യതയില്ല. പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ സജീവമായിരിക്കെ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം മറ്റൊരാള്‍ക്ക് നല്‍കേണ്ടി വരും. പ്രിയങ്ക ഗാന്ധിയെ മുന്നോട്ടു കൊണ്ടു വരാന്‍ ഇത് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കും. പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമാണ് ഈ മാസം തുടങ്ങാന്‍ പോകുന്നത്. ഈ സമ്മേളനത്തിലും സര്‍ക്കാരിനെ എതിര്‍ക്കാന്‍ രാഹുല്‍ ഗാന്ധി ഇല്ലാത്തത് കോണ്‍ഗ്രസിന് നിരാശയും ബിജെപിക്ക് ആശ്വാസവും ആകും.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജ്‌റാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ എംപിയില്ലാത്ത സാഹചര്യമുണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതൃത്വം വയനാട്ടുകാരോട് മാപ്പ് പറയണം. വയനാട്ടുകാര്‍ക്ക് വേണ്ടി ലോക്‌സഭയില്‍ ശബ്ദിക്കാന്‍ എംപി ഇല്ലാതായിരിക്കുകയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചരണം നടത്തി വിജയിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ വയനാടിന് എംപി പോലുമില്ലാത്ത സാഹചര്യമുണ്ടാക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























