Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിനോദ് ഒന്നൊന്നര മുതല്‍... കൊച്ചിയില്‍ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്; അച്ചാമ്മയുടെ ഫോണ്‍ കറിച്ചട്ടിയിലിട്ടു വറുത്ത നിലയില്‍; സീലിങ് ഫാന്‍ വളച്ചുമടക്കി വല്ലാതെയാക്കി

08 JULY 2023 10:28 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തി സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. മരട് സ്വദേശിയായ അച്ചാമ്മ (71) കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ വിനോദ് പൊലീസ് കസ്റ്റഡിയിലാണ്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാര്‍ട്‌മെന്റില്‍ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലില്‍ അച്ചാമ്മയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി.

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മകള്‍ വിനീത എത്തിയതിനു ശേഷം സംസ്‌കാരം ചമ്പക്കര പള്ളിയില്‍. പ്രതിയായ മകന്‍ വിനോദ് ഏബ്രഹാമിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന അപ്പാര്‍ട്‌മെന്റ് പൊലീസ് മുദ്രവച്ചു.

മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സീലിങ് ഫാനുകളുള്‍പ്പെടെ വളച്ചുമടക്കിയിട്ടിരിക്കുകയാണ്. അച്ചാമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്.

അതേസമയം, സംഭവം വഷളാക്കിയ മരട് എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു.

തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വര്‍ഷം മുന്‍പാണു മരടില്‍ അപ്പാര്‍ട്‌മെന്റ് വാങ്ങി താമസം തുടങ്ങിയത്. ഭര്‍ത്താവ് ഏബ്രഹാം 35 വര്‍ഷം മുന്‍പ് മരിച്ചു. മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്തു. എല്‍എല്‍ബി ബിരുദധാരിയാണെങ്കിലും വിനോദ് പ്രാക്ടീസ് ചെയ്യുന്നില്ല. മിക്കവാറും ദിവസങ്ങളിലും വിനോദ് പുറത്തുനിന്നു ഭക്ഷണം വരുത്തും. ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി നശിപ്പിച്ചു കളയുന്നതു വിനോദ് ശീലമാക്കിയിരുന്നു.

അതേസമയം കൊലപാതകം തടയുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്‌ഐ പറഞ്ഞു. കതകു പൊളിച്ചു വീടിനുള്ളില്‍ കയറണമെങ്കില്‍ കത്തു വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണു റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്തു തന്നതെന്നു വ്യക്തമല്ല.

ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ഫ്‌ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.

ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്‌തെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് മണിക്ക് ഫ്‌ലാറ്റിലെത്തിയ പൊലീസ് ഫ്‌ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്‌ലാറ്റിനുള്ളിലേക്ക് കയറിയതെന്നാണ് ആക്ഷേപം. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരോപണം പോലീസ് നിഷേധിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends