ആലപ്പുഴയിലെ അരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ഇറങ്ങിയോടി... പിന്നാലെ പാഞ്ഞ് പോലീസ്, ഒടുവില്‍ പ്രതി പിടിയില്‍

ആലപ്പുഴയിലെ അരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ഇറങ്ങിയോടി... പിന്നാലെ പാഞ്ഞ് പോലീസ്, ഒടുവില്‍ പ്രതി പിടിയില്‍. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് അരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി പൊലീസുകാരെ വട്ടംകറക്കിയത്. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ മൂര്‍ത്തിങ്കല്‍ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടി.
അരൂര്‍ ചാലാറയാല്‍ യദുകൃഷ്ണന്‍ (27) ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. കഴിഞ്ഞ വര്‍ഷം പാലക്കാട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് ഇയാള്‍ പിടിയിലായത്.
എം ഡി എം എ യുമായാണ് ഇയാള്‍ പിടിയിലായിരുന്നത്. കേസില്‍ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എം ഡി എം എ യുമായാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ ഫിക്‌സ് വന്നതിനെ തുടര്‍ന്ന് വിലങ്ങ് അഴിച്ച് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്.
എക്‌സൈസ് ഓഫീസര്‍മാര്‍ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. വീണ്ടും പിടിയിലായ പ്രതിയെ എക്‌സൈസിന് കൈമാറുമെന്ന് വ്യക്തമാക്കി പൊലീസ്.
"
https://www.facebook.com/Malayalivartha



























